ടൊറേൻറാ: പ്ലാസ്റ്റിക് ടീ ബാഗുകൾ ലക്ഷക്കണക്കിന് അതിസൂക്ഷ്മ കണങ്ങളെ ചായയി ൽ കലർത്തുമെന്ന് പുതിയ പഠനം. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന ്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും എൻവയൺമെൻറൽ സയൻസ് ആൻഡ് ടെക്നോളജി ജേണലിൽ വന്ന ലേഖനത്തിൽ പറയുന്നു. മനുഷ്യെൻറ മുടിേയക്കാൾ ചെറിയ നാനോപാർട്ടിക്ക്ളുകളായി ഈ പ്ലാസ്റ്റിക്കുകൾ മാറുമെന്നും പറയുന്നു.
പഠനത്തിനായി ഗവേഷകർ നാലു വ്യത്യസ്ത കമ്പനികളുടെ പ്ലാസ്റ്റിക് ടീ ബാഗുകൾ ചായയിൽ ഉപയോഗിച്ചശേഷം മൈക്രോസ്കോപ് ഉപയോഗിച്ച് പരിശോധനാവിധേയമാക്കി. മറ്റുള്ള ഭക്ഷണത്തിലുള്ളതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് പ്ലാസ്റ്റിക് കണങ്ങളെയാണത്രെ അവർക്ക് കാണാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.