ലോസ് ആഞ്ജലസ്: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കൗമാരം ‘കഠിനാധ്വാനം’ ചെയ്യുകയാണെന്ന് ഗവേഷകർ. 12 മുതൽ 18 വരെ പ്രായത്തിലുള്ള കൗമാരക്കാരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയുക, സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുക എന്നതിലാണ് കൂടുതൽ കൗമാരക്കാരുടെയും ശ്രദ്ധ. എന്നാൽ, അശ്രദ്ധമായാണ്കൗമാരക്കാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്ന് കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ ഗവേഷകരിലൊരാളായ ജൊവാന യാവു പറയുന്നു.
ഇവരുടെ പ്രവർത്തനങ്ങൾ പ്രവചിക്കാൻ സാധിക്കില്ല. സുഹൃത്തുക്കളുടെയിടയിൽ ശ്രദ്ധിക്കപ്പെടാനും ഇവർക്ക് താൽപര്യമുണ്ടെന്നും ജൊവാന പറയുന്നു. ഫേസ്ബുക്ക്, വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ ഏതുവിധേനയും കൈകാര്യം ചെയ്യാൻ ഇവർക്കറിയാം. തങ്ങളുടെ വ്യക്തിത്വം എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കണം എന്നതിനും കൃത്യമായ ധാരണകളുണ്ട്. ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ പെൺകുട്ടികളാണ് കൂടുതൽ ജാഗ്രതപാലിക്കുന്നതത്രെ. കൃത്യമായ ഉപദേശം അനുസരിച്ചാണ് പെൺകുട്ടികളുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം. തങ്ങളുടെ പോസ്റ്റുകൾ ശ്രദ്ധിക്കുന്നവരെമാത്രം ഇവർ സുഹൃത്തുക്കളാക്കാനും അവരിൽ നിന്ന് പോസ്റ്റുകളുടെ അഭിപ്രായം ആരായാനും ശ്രമിക്കുന്നു. എന്നാൽ, ആൺകുട്ടികൾ ഇക്കാര്യത്തിൽ കാര്യമായ മാനദണ്ഡങ്ങൾ സൂക്ഷിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.