വാഷിങ്ടൺ: ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന പാകിസ്താൻ നടപടിയെ കുറ്റപ്പെടുത്തി അമേരിക്ക. പാകിസ്താനിലെ തീവ്രവാദി സംഘങ്ങൾ ഇന്ത്യക്കും യു.എസിനും അഫ്ഗാനിസ്ഥാനും സ്ഥിരം ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി.
പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകൾ അമേരിക്കൻ താത്പര്യങ്ങൾക്ക് ഭീഷണിയാണെന്നും ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണം തുടരുന്നതിന് അവർ പദ്ധതി തയാറാക്കുന്നുണ്ടെന്നും യു.എസ് ഇൻറലിജൻസ് ഡയറക്ടർ ഡാനിയേൽ കോട്ട് ഇൻറലിജൻസ് സെനറ്റ് കമിറ്റിക്ക് മുമ്പാകെ സമർപ്പിച്ച രേഖകളിൽ പറയുന്നു.
പാകിസ്താൻ ആണവായുധ ശേഖരം വികസിപ്പിച്ചിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും സഹായിച്ചാലും അഫ്ഗാനിസ്ഥാനിൽ 2018 വരെ സ്ഥിതി വളരെ മോശമായിരിക്കും. സാമ്പത്തിക സ്ഥിതി മോശമായതും അഫ്ഗാെൻറ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമാണ്. താലിബാനുമായി സമാധാനക്കരാറിൽ ഏർപ്പെടും വരെ പുറത്തുനിന്നുള്ള സഹായം അഫ്ഗാന് ആവശ്യമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
അന്തർദേശീയ തലത്തിൽ ഒറ്റപ്പെടുന്നുവെന്ന് പാകിസ്താൻ മാനസിലാക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യ വിദേശ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും അമേരിക്കയുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നുവെന്നും പാകിസ്താന് അറിയാം. അതിനാൽ പാകിസ്താൻ ചൈനയുമായി അടുക്കുകയാണ്. ഇൗ ബന്ധം ഇന്ത്യൻ സമുദ്രത്തിൽ സ്വാധീനം ഉറപ്പിക്കാൻ ബീജിങ്ങിനെ സഹായിക്കുമെന്നും ഇൻറലിജൻസ് ഡയറക്ടർ ഡാനിയേൽ കോട്ട് മുന്നറിയിപ്പു നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.