ന്യൂയോർക്: ഇന്ത്യ-പാക് ഉന്നത നേതൃത്വവുമായി താൻ കശ്മീർ വിഷയം ചർച്ചചെയ്തുെവന്നും ചർച്ചക്കും മധ്യസ്ഥതക ്കും നേതൃത്വം നൽകാൻ സന്നദ്ധനാണെന്ന് അറിയിച്ചുവെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വെളിപ്പെടുത് തൽ. കഴിഞ്ഞദിവസം, യു.എൻ പൊതുസഭയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കണ്ടിരുന്നു. ഇതിൽ ഇരുവ രും പാകിസ്താനിൽനിന്നുള്ള ഭീകരത സംബന്ധിച്ച് ചർച്ച നടത്തുകയുണ്ടായി.
നാലാം തവണയാണ് കശ്മീർ വിഷയത്തിൽ മധ്യസ്ഥതക്ക് തയാറാണെന്ന് ട്രംപ് അറിയിക്കുന്നത്. ഇപ്പോൾ വലിയ പ്രശ്നങ്ങളാണ് നിലനിൽക്കുന്നതെന്നും അതിനാൽ തനിക്ക് ആവുന്നതെല്ലാ ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ‘‘രണ്ടു രാജ്യങ്ങൾ നയിക്കുന്ന രണ്ടു മാന്യവ്യക്തികളോട് പ്രശ്നങ്ങൾ തീർക്കണമെന്ന് അഭ്യർഥിക്കുകയാണുണ്ടായത്. അവർ ഇരുവരും എെൻറ നല്ല സുഹൃത്തുക്കളാണ്’’ -ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിെൻറ നിലപാടിനോടുള്ള പ്രതികരണം ആരാഞ്ഞപ്പോൾ, ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണെന്ന് വിദേശമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. കാര്യങ്ങൾ പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയതാണ്. വിദേശകാര്യ സെക്രട്ടറിയും നിലപാട് പറഞ്ഞിട്ടുണ്ട്. ഇതിൽ മാറ്റമുണ്ടായിട്ടില്ല -രവീഷ് കൂട്ടിച്ചേർത്തു.
കശ്മീരി ജനതയുടെ ജീവിതം മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന മോദിയുടെ വാഗ്ദാനം പൂർത്തീകരിക്കാനായി പാകിസ്താനുമായുള്ള ബന്ധം സൗഹൃദപരമാക്കാൻ അദ്ദേഹത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചതായി കഴിഞ്ഞദിവസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.