വാഷിങ്ടൺ: പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കൻ കോടീശ്വരൻ. അമേരിക്കൻ വ്യവസായിയ ടോം സ്റ്റെയറാണ് ഒാൺലൈൻ, ദൃശ്യ മാധ്യമങ്ങളിലൂടെ ട്രംപിനെതിരായ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ഒരു മിനിട്ട് ദൈർഘ്യമുള്ള ഒരു പരസ്യമാണ് അദ്ദേഹം തയാറാക്കിയത്.
ട്രംപിനെ പുറത്താക്കാനുള്ള കാരണങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്. അമേരിക്കയെ ആണവ യുദ്ധത്തിെൻറ വക്കിലെത്തിച്ചു, എഫ്.ബി.െഎയുടെ പ്രവർത്തനങ്ങളെ തടയുന്നു, വിദേശരാജ്യങ്ങളിൽ നിന്ന് പണം വാങ്ങുന്നു, സത്യം പറയുന്ന മാധ്യമങ്ങളെ അടച്ചുപൂട്ടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ട്രംപിനെതിരെ സ്റ്റെയർ ഉയർത്തുന്നത്. ട്രംപ് മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് മനസിലായിട്ടും യു.എസ് കോൺഗ്രസിലെ അംഗങ്ങൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡെമോക്രറ്റിക് പാർട്ടി അംഗമാണ് സ്റ്റൈയർ. കാലഫോർണിയയിൽ നിന്നുള്ള സ്റ്റൈയർ ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പിന് വൻതോതിൽ സംഭാവന നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ട്രംപ് വിരുദ്ധപക്ഷത്തിനായി 8.7 കോടി ഡോളർ സംഭാവന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.