ഒാട്ടവ: കാനഡയിലെ ഏറ്റവും വലിയ നഗരമായ ടോറേൻറായിലെ തിരക്കുപിടിച്ച മേഖലയിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. എട്ടുവയസ്സുള്ള കുട്ടിയും യുവതിയുമാണ് കൊല്ലപ്പെട്ടത്. 29കാരനായ അക്രമി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഞായറാഴ്ച രാത്രി 10 മണിയോടെ ഗ്രീക് വംശജർക്ക് മേൽക്കൈയുള്ള ഡാൻഫോർത്ത് അവന്യൂവിലെ രണ്ടു റസ്റ്റാറൻറുകളിലായിരുന്നു ആക്രമണം. ഒരാൾ സംഭവസ്ഥലത്തും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലുമാണ് മരണത്തിന് കീഴടങ്ങിയത്.
ആക്രമണത്തിനു പിന്നിലെ ഭീകരവാദമുൾപ്പെടെ എല്ലാ വശങ്ങളും പരിഗണിച്ചുവരുകയാണെന്ന് ടോറേൻറാ പൊലീസ് മേധാവി മാർക് സോണ്ടേഴ്സ് പറഞ്ഞു. കറുപ്പ് വസ്്ത്രമണിഞ്ഞെത്തിയ ഒരു വെള്ളക്കാരനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 20ലേറെ തവണയാണ് ഇയാൾ നിറയൊഴിച്ചത്. നഗരത്തെ പിടിച്ചുലച്ച് തുടരെ നടക്കുന്ന വെടിവെപ്പുകൾ രാജ്യത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.