വാഷിങ്ടൺ: ജോർജ് ഫ്ലോയ്ഡിെന വംശവെറിയിൽ പൊലീസ് കൊലപ്പെടുത്തിയതിനെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെ നേരിടുന്നതിനെ ചൊല്ലി പ്രസിഡൻറ് ഡോണൾഡ് ട്രംപും സൈനിക കാര്യാലയമായ പെൻറഗണും തമ്മിൽ ഭിന്നത. പ്രക്ഷോഭങ്ങളെ നേരിടാൻ സൈന്യത്തെ ഇറക്കണമെന്ന ട്രംപിെൻറ നിലപാടിനെ നേരത്തേ പിന്തുണച്ചിരുന്ന പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ നിലപാട് മാറ്റി.
ക്രമസമാധാന പാലനത്തിന് സൈന്യത്തെ ഇറക്കേണ്ടതില്ലെന്ന് എസ്പെർ പറഞ്ഞു. സൈന്യത്തിന് ക്രമസമാധാന ചുമതലയേറ്റെടുക്കാൻ അനുമതി നൽകുന്ന 1807ലെ നിയമം അത്യസാധാരണ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണെന്നും ഇപ്പോൾ അത്തരം സാഹചര്യമില്ലെന്നും എസ്പെർ വ്യക്തമാക്കി. അതേസമയം, സൈന്യത്തെ അയക്കണമെന്ന നിലപാട് തന്നെയാണ് ട്രംപിന് ഇപ്പോഴുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൈലിയ മക്കന്നാനി പറഞ്ഞു.
ട്രംപ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു –മുൻ പ്രതിരോധ സെക്രട്ടറി
അമേരിക്കൻ ജനതയെ ഒന്നിപ്പിക്കാനല്ല, ഭിന്നിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് യു.എസ് മുൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. ഇതിെൻറ പ്രത്യാഘാതങ്ങൾ മൂന്നുവർഷമായി നാം അനുഭവിക്കുകയാണ്. ഒരു രാജ്യമെന്ന നിലയിൽ നമ്മുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് പ്രതിഷേധങ്ങളെന്നും മാറ്റിസ് പറഞ്ഞു. അറ്റ്ലാൻറിക് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇദ്ദേഹം തെൻറ നിലപാട് വ്യക്തമാക്കിയത്.
ട്രംപ് അധികാരത്തിലേറിയ സമയത്ത് പ്രതിരോധ സെക്രട്ടറിയായി നിയമിച്ച മാറ്റിസ്, സിറിയയിൽ നിന്ന് അമേരിക്കൻ സേനയെ പിൻവലിക്കാനുള്ള ട്രംപിെൻറ തീരുമാനത്തിൽ പ്രതിഷേധിച്ച് 2018ൽ രാജിവെച്ചിരുന്നു.
ഫ്ലോയ്ഡിന് കോവിഡ് ബാധിച്ചിരുന്നതായി റിപ്പോർട്ട്
െപാലീസ് ശ്വാസംമുട്ടിച്ച് െകാലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡിന് കഴിഞ്ഞ ഏപ്രിലിൽ കോവിഡ് ബാധിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്. ഏപ്രിൽ മൂന്നിനാണ് ഫ്ലോയ്ഡിന് കോവിഡ് ബാധിച്ചത്. മരണശേഷം മിനിസോട ആരോഗ്യവകുപ്പ് ഇദ്ദേഹത്തിെൻറ സ്രവം ശേഖരിച്ച് നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റിവായിരുന്നു. നേരത്തേ പോസിറ്റിവായതിെൻറ ഫലം നീണ്ടുനിന്നതു കാരണമായിരിക്കാമിതെന്ന് അധികൃതർ പറഞ്ഞു.
മൂന്നു പൊലീസുകാർക്ക് എതിരെയും കേസ്
ജോർജ് േഫ്ലായ്ഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതി ഡെറിക് ചൗവിന് പുറമെ മൂന്നു പൊലീസുകാർക്കെതിരെയും കേസ് ചുമത്തി. കൊലപാതകത്തിന് സഹായം ചെയ്തതിനാണ് കേസെടുത്തത്. 40 വർഷം വരെ തടവു ലഭിക്കാവുന്ന കേസാണിത്. മുഖ്യപ്രതി ഡെറിക്കിനെതിരെ ചുമത്തിയ വകുപ്പും ഉയർത്തിയിട്ടുണ്ട്. മൂന്നാംതരം കൊലക്കുറ്റത്തിനുള്ള കേസ് രണ്ടാംതരമാക്കി ഉയർത്തിയിട്ടുണ്ട്.
10,000ലേറെ അറസ്റ്റ്, ഒരു ഡസനിലേറെ മരണം
രാജ്യമൊട്ടാകെ 10,000ലേറെ പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് കണക്ക്. പ്രക്ഷോഭം തുടങ്ങി ഇതുവരെയായി ഒരു ഡസനിലേറെ പേരാണ് വിവിധയിടങ്ങളിൽ കൊല്ലെപ്പട്ടത്. വിവിധ നഗരങ്ങളിൽ വൻ ജനസാന്നിധ്യത്തിൽ പ്രക്ഷോഭം സമാധാനപൂർവം തുടരുകയാണ്. കാര്യമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച വിവിധയിടങ്ങളിൽ നടന്ന േഫ്ലായ്ഡ് അനുസ്മരണ ചടങ്ങുകളിൽ നൂറുകണക്കിനാളുകളാണ് പെങ്കടുത്തത്.
കള്ളം പറഞ്ഞ ഡെപ്യൂട്ടി മേയർക്കെതിരെ കേസ്
തെൻറ അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് സമൂഹ മാധ്യമത്തിൽ വംശീയ പരാമർശം നടത്തിയെന്ന് പരാതിപ്പെട്ട മെയ്നെ സിറ്റി ഡെപ്യൂട്ടി മേയർ തോമസ് മോറില്ലിക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മോറില്ലി തന്നെയാണ് കമൻറ് ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.