നിങ്ങളുടെ അവസാനമായിരിക്കും; ഇറാനെതിരെ യുദ്ധ ഭീഷണിയുമായി ട്രംപ്​

വാഷിങ്​ടൺ: ഇറാനെതിരെ യുദ്ധ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപിൻെറ ട്വീറ്റ്. അമേരിക്കയോട് യുദ ്ധം ചെയ്യാനാണ്​ ഇറാൻെറ ശ്രമമെങ്കിൽ അത്​ അവരുടെ അവസാനമായിരിക്കുമെന്നാണ് ട്വീറ്റ്. അമേരിക്കയെ മേലില്‍ ഭീഷണിപ് പെടുത്താന്‍ ശ്രമിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിൽ ഭീതിയുണർത്തുന്ന സംഘര്‍ഷം ന ിലനിൽ​ക്കെ അതിൻെറ പിരിമുറുക്കം കൂട്ടിയിരിക്കുകയാണ്​ ട്രംപിൻെറ ട്വീറ്റ്.

ഇറാനുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്നലെ ട്രംപ്​ പറഞ്ഞിരുന്നു. ഇതിന്​ പിന് നാലെയാണ്​ ​വെല്ലുവിളിയുമായി എത്തിയിരിക്കുന്നത്​​. ഇറാന്‍ അമേരിക്കയോട് പോരാടാന്‍ ഒരുങ്ങുകയാണെങ്കില്‍ അത് ഇറ ാൻെറ ഔദ്യോഗികമായുള്ള അവസാനമായിരിക്കും. മേലാല്‍ അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ നില്‍ക്കരുതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഇറാനെതിരായ ഉപരോധം ശക്തമാക്കി എണ്ണയെ ആശ്രയിച്ചുള്ള ഇറാൻെറ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. നേരത്തെ ഗള്‍ഫ് മേഖലയിലേക്ക് അമേരിക്ക യുദ്ധ കപ്പലുകളും പോര്‍വിമാനങ്ങളും അയച്ചിരുന്നു.

ട്രംപിനെ ശക്​തമായി വിമർശിച്ച്​ നിരവധി പേരാണ്​ ട്വീറ്റിന്​ താഴെ എത്തിയിരിക്കുന്നത്​. നിങ്ങൾ ഞങ്ങളെ കൊല്ലാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണോ എന്നാണ്​ ചിലർ​ ചോദിക്കുന്നത്​. ബറാക്​ ഒബാമ പ്രസിഡൻറായിരുന്ന സമയത്ത്​ ഇറാനെ ആക്രമിക്കുന്നത്​ എതിർത്ത ട്രംപിൻെറ ട്വീറ്റുകൾ ചിലർ സ്​ക്രീൻഷോട്ടായി പോസ്റ്റ്​ ചെയ്​തും പ്രതിഷേധിക്കുന്നുണ്ട്​.

Tags:    
News Summary - trump against iran-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.