വാഷിങ്ടൺ: കോവിഡ്-19 മൂലം യു.എസ്-ചൈന ബന്ധം ഉലയുന്നു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങുമായി സംസാരിക്കാൻ തയാറല്ലെന്നും അവരുമായുള്ള ബന്ധം റദ്ദാക്കുന്ന നടപടികൾ ഉൾപ്പെടെ പരിഗണനയിലാണെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഫോക്സ് ബിസിനസ് നെറ്റ്വർക്കിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
വൈറസിെൻറ വ്യാപനം തടയാതിരിക്കാൻ ചൈന നടപടി സ്വീകരിക്കാത്തതിൽ അതീവ ദു:ഖമുണ്ട്. ജനുവരിയിൽ ചൈനയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കാൻ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ കരാറിനെ കുറിച്ച് പുനരാലോചിക്കാൻ ഒരുതരത്തിലും തയാറല്ല. അവർക്ക് വൈറസിനെ ഫലപ്രദമായി തടയാമായിരുന്നു. എങ്കിൽ വളരെ മികച്ച വ്യാപാരകരാർ അവരെ കാത്തിരുന്നേനെ.
ചൈനീസ് പ്രസിഡൻറുമായി നല്ല ബന്ധമൊക്കെയാണ്. എന്നാൽ ഈയവസരത്തിൽ അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുമായി ഒരുതരത്തിലുള്ള ബന്ധവും മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് വിദ്യാർഥികൾക്ക് യു.എസിൽ ഉപരിപഠനത്തിനുള്ള അവസരം നിഷേധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അതിനിടെ ചൈനയിലുള്ള കോടിക്കണക്കിന് ഡോളറിെൻറ അമേരിക്കൻ പെൻഷൻ ഫണ്ട് പിൻവലിക്കാനും ട്രംപ് ഉത്തരവിട്ടു. ഇത്തരം നടപടികൾ തുടർന്നും ഉണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി. ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യു.എസ് സെനറ്റിൽ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.