വാഷിങ്ടൺ: വാവെയ് പോലുള്ള വിദേശ എതിരാളികളുടെ പിടിയിൽനിന്ന് യു.എസ് കമ്പ്യൂട്ട ർ നെറ്റ്വർക്കുകളെ സംരക്ഷിക്കാൻ യു.എസിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്ര സിഡൻറ് ഡോണൾഡ് ട്രംപ്. ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്നതരത്തിൽ യു.എസിലെ ബിസിനസ ് കമ്പനികൾ വിദേശ ടെലികോം കമ്പനികളുടെ സേവനം ഉപയോഗിക്കുന്നത് നിരോധിച്ചുെകാണ്ടുള്ള എക്സിക്യൂട്ടിവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. യു.എസ് പ്രസിഡൻറായതിനുശേഷം ട്രംപിെൻറ അഞ്ചാമത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനമാണിത്.
ഏതു കമ്പനിയാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ലെങ്കിലും വാവെയ് ആണെന്നത് വ്യക്തമാണ്. അേതസമയം, യു.എസുമായുള്ള വ്യാപാരം നിയന്ത്രിക്കുന്നതുമൂലം ആ രാജ്യത്തെ ഉപഭോക്താക്കളും കമ്പനികളുമായുള്ള ഇടപാടുകൾ മാത്രമേ നഷ്ടമാവുകയുള്ളൂവെന്ന് വാവെയ് പ്രതികരിച്ചു. വാവെയ് ഉൽപന്നങ്ങളിലെ പ്രത്യേക ഉപകരണങ്ങൾ വഴി ചൈന സുപ്രധാന വിവരങ്ങൾ ചോർത്തുന്നതായി അടുത്തിടെ യു.എസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആരോപണം വാവെയ് തള്ളുകയായിരുന്നു. വാവെയ്യുടെ 5ജി മൊബൈ നെറ്റ്വർക് സേവനം ഉപയോഗിക്കരുതെന്നും യു.എസ് അണികൾക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് ആസ്േട്രലിയയും ന്യൂസിലൻഡും വാവെയ്യുടെ 5ജി ഫോണുകൾ നിരോധിച്ചു. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ ഇൗ ഫോൺ ഉപയോഗിക്കരുതെന്നും ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു.
വാവെയ് കരിമ്പട്ടികയിൽ
യു.എസ് വാണിജ്യ വകുപ്പ് വാവെയ് കമ്പനിയെയും 70 അനുബന്ധ സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽ പെടുത്തി. ഇതോടെ സർക്കാറിെൻറ അനുമതിയില്ലാെത യു.എസ് കമ്പനികളിൽനിന്ന് സാേങ്കതിക വിദ്യ സ്വീകരിക്കാൻ വാവെയ്ക്ക് കഴിയാതെവരും. ചൈനയും യു.എസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തീരുവ വർധനയെയും വ്യാപാര യുദ്ധത്തെയും ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് മുറുകിയ സാഹചര്യം കൂടിയാണിത്. യു.എസും ചൈനയും തമ്മിലുള്ള വ്യാപാരതർക്കത്തിെൻറ മൂലകാരണം വാവെയ് ആണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
‘തങ്ങളുടെ ഉൽപന്നങ്ങൾ നിരോധിച്ചതുകൊണ്ട് യു.എസ് സുരക്ഷിതമോ ശക്തമോ ആയി മാറാൻ പോവുന്നിെല്ലന്നെ് വാവെയ് പ്രതികരിച്ചു. മറിച്ച് വില കൂടിയതും ഗുണമേന്മയില്ലാത്തതുമായ മറ്റ് വിദേശകമ്പനികളുടെ ഉൽപന്നങ്ങൾ ഉപയോഗിക്കാൻ അവർ നിർബന്ധിതരാവും. ഇത് യു.എസ് കമ്പനികൾക്ക് നഷ്ടം വരുത്തിവെക്കുമെന്നും കമ്പനി അധികൃതർ വിലയിരുത്തി.
ഉൽപന്നങ്ങളുടെ സുരക്ഷയെ കുറിച്ച് യു.എസുമായി ചർച്ചക്ക് തയാറാണെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.