വാഷിങ്ടൺ: മാധ്യമങ്ങളോട് കാലങ്ങളായി തുടരുന്ന അടങ്ങാത്ത പകയും കലിയും സി.എൻ.എൻ ചാനലിനെ ‘ഇടിച്ചുതീർത്ത്’ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇടിക്കൂട്ടിൽ മനുഷ്യരൂപത്തെ നിർത്തി തലക്കുപകരം സി.എൻ.എൻ ലോഗോ പ്രതിഷ്ഠിച്ചായിരുന്നു ട്രംപ് സ്റ്റൈൽ ‘റസ്ലിങ്’. ചാനൽ ഇടികൊണ്ട് നിലംപരിശാകുന്ന വിഡിയോ നവമാധ്യമമായ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ ട്രംപിനെതിരെ സ്വന്തം പാളയത്തിൽ നിന്നുവരെ പ്രതിഷേധം ശക്തമാണ്.
അമേരിക്കൻ പ്രസിഡൻറിെൻറ സംസ്കാരത്തിനുചേരാത്ത വിഡിയോ രാജ്യത്ത് മാധ്യമങ്ങളെ തെരുവിൽ നേരിടുന്ന രീതിക്ക് തുടക്കം കുറിക്കുമെന്ന ആശങ്കയും ഉയർന്നുകഴിഞ്ഞു. വർഷങ്ങൾക്കുമുമ്പ് അമേരിക്കയിൽ നടന്ന റസ്ലിങ് മത്സരത്തിെൻറ ഭാഗമായി എടുത്ത വിഡിയോ എഡിറ്റുചെയ്താണ് സി.എൻ.എൻ ചാനലിനെ ‘ആക്രമിച്ചത്’. മറ്റൊരു ചാനലായ എം.എസ്.എൻ.ബി.സിയുടെ അവതാരകെയ കഴിഞ്ഞദിവസം അപമാനിച്ചതും വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.
റിച്ചാർഡ് നിക്സന് ശേഷം അമേരിക്കയിൽ മാധ്യമങ്ങൾ ഒറ്റക്കെട്ടായി എതിർപക്ഷത്തുനിന്ന പ്രസിഡൻറാണ് ട്രംപ്. അവസരം കിട്ടുേമ്പാഴൊക്കെയും ട്രംപ് മാധ്യമസ്ഥാപനങ്ങൾക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.