വാഷിങ്ടൺ: കഴിഞ്ഞ വർഷത്തെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ നടന്നത് സംബന്ധിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായേക്കില്ലെന്ന് ഡോണൾഡ് ട്രംപ്. അന്വേഷണ ഉദ്യോഗസ്ഥനായ മുൻ എഫ്.ബി.െഎ ഉദ്യോഗസ്ഥൻ റോബർട്ട് മ്യൂള്ളർ ഇതിനകം ട്രംപിെൻറ നിരവധി സഹായികളെ ചോദ്യം ചെയ്തിട്ടുണ്ട്.
ട്രംപിനെ ചോദ്യംചെയ്യാൻ മ്യൂള്ളർ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് ട്രംപിെൻറ പ്രതികരണം. തെൻറ ഭാഗത്ത് എന്തെങ്കിലും തെറ്റു കണ്ടെത്താത്ത സാഹചര്യത്തിൽ അന്വേഷണത്തിന് ഹാജരാകുന്ന കാര്യത്തിൽ സംശയമാണെന്നായിരുന്നു പ്രസിഡൻറിെൻറ വാദം.
കേസിെൻറ കാര്യത്തിൽ തെൻറ അറ്റോണികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ തോറ്റ ഡെമോക്രാറ്റ് പാർട്ടിയുടെ വ്യാജ പ്രചാരണം മാത്രമാണ് റഷ്യൻ ബന്ധ ആരോപണമെന്ന് നേരത്തേതന്നെ ട്രംപ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.