ഇന്ത്യയോട്​ മലേറിയ മരുന്ന്​​ ​ചോദിച്ച്​ ട്രംപ്​

വാഷിങ്​ടൺ: കോവിഡ്​ രോഗികളെ ചികിത്സിക്കാൻ മലേറിയക്കെതിരായ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന്​ ആവശ്യപ്പെട്ട്​ യു.എസ് പ്രസിഡൻറ്​ ട്രംപ്,​ പ്രധാനമന്ത്രി മോദിയെ വിളിച്ചു. ഈ മരുന്നി​​െൻറ കയറ്റുമതി മാർച്ച്​ 25ന്​ ഇന്ത്യ നിരേ ാധിച്ചിരുന്നു.

ശനിയാഴ്ച രാവിലെ മോദിയുമായി സംസാരിച്ചതായും അമേരിക്ക നേരത്തെ ഓർഡർ ചെയ്​ത മരുന്ന്​ അയച്ചുതരാൻ അഭ്യർഥിച്ചതായും ട്രംപ് പറഞ്ഞു. ഇന്ത്യ വലിയ അളവിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉണ്ടാക്കുന്നുണ്ട്​. ഗൗരവമായ പരിഗണനയാണ് ഇതിനവർ നൽകുന്നത്. കോവിഡ്​ രോഗികളിൽ ഈ മരുന്ന് നല്ല ഫലം ചെയ്യുന്നുണ്ട്​. വിജയിച്ചാൽ അത് സ്വർഗത്തിൽ നിന്നുള്ള സമ്മാനമാകും -വൈറ്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ട്രംപ്​ പറഞ്ഞു.

ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന്​

കയറ്റുമതി നിരോധിച്ചുവെങ്കിലും മാനുഷിക പരിഗണനവെച്ച്​ ചെറിയ തോതിൽ അനുവദിക്കാമെന്ന് ഇന്ത്യ പറഞ്ഞു. മൂന്ന് ലക്ഷത്തിലധികം പേർക്ക്​ കൊറോണ സ്ഥിരീകരിച്ച അമേരിക്കയിൽ ഇതിനകം 8,000ത്തിലധികം പേരാണ്​ മരണപ്പെട്ടത്​. ഇതുവരെ കൃത്യമായ മരുന്ന്​ ക​ണ്ടെത്താത്തത്തിനാൽ ചികിത്സ ദുഷ്​കരമാണ്​. നിലവിൽ മലേറിയ മരുന്ന്​ ഉൾപ്പെടെയുള്ളവയാണ്​ രോഗികൾക്ക്​ നൽകുന്നത്​.

Tags:    
News Summary - Trump requests Hydroxychloroquine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.