വാഷിങ്ടൺ: ആപിൾ കമ്പനി വലിയാരളവ് പണം യു.എസിൽ ചെലവാക്കുന്നതായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ആപിൾ സി.ഇ.ഒ ടിം കു ക്കുമായുള്ള അത്താഴചർച്ചക്കു ശേഷമായിരുന്നു പ്രകീർത്തനവുമായി ട്രംപിെൻറ ട്വീറ്റ്. ബെഡ്മിൻസ്റ്റർ, ന്യൂജഴ്സി തുടങ്ങിയ നഗരങ്ങളിൽ ഇരുവരും മുമ്പും അനൗദ്യോഗിക കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ആപിൾ യു.എസിൽ 6000 കോടി ഡോളർ നിക്ഷേപിക്കുമെന്നും രാജ്യത്തെ 90,000 പേർക്ക് തൊഴിൽ നൽകുമെന്നും പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
നിലവിൽ ആപിൾ ഉൽപന്നങ്ങളിലേറെയും നിർമിക്കുന്നത് ചൈനയിൽനിന്നാണ്. ചൈനയിൽനിന്നുള്ള ആപിൾ ഉൽപന്നങ്ങൾക്ക് അധികതീരുവ ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിെൻറ തീരുമാനത്തിനും കമ്പനി എതിരാണ്. തങ്ങളുടെ ഉൽപന്നങ്ങളെ തീരുവയിൽനിന്ന് ഒഴിവാക്കണമെന്ന ആപിളിെൻറ ആവശ്യം ട്രംപ് തള്ളിയിരുന്നു. യു.എസിൽ നിർമാണം ആരംഭിക്കുകയാണെങ്കിൽ നികുതിയൊടുക്കേണ്ടിവരില്ലെന്നായിരുന്നു ട്രംപിെൻറ ഉപദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.