യു.എസ്​ കുടിയേറ്റ വിലക്ക്: ഉത്തരവിൽ ഒപ്പുവെച്ച്​ ട്രംപ്

വാഷിങ്​ടൺ: കോവിഡ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ യു.എസിലേക്കുള്ള കുടിയേറ്റം വിലക്കുന്ന ഉത്തരവിൽ ഒപ്പുവച ്ച് പ്രസിഡൻറ്​ ഡോണൾഡ് ട്രംപ്. ഗ്രീൻ കാർഡിനുള്ള അപേക്ഷ നടപടികൾക്ക്​ 60 ദിവസത്തേക്കാണ്​ വിലക്ക് ഏർ‌പ്പെടുത്തിയി രിക്കുന്നത്. കുടിയേറ്റം താൽക്കാലികമായി വിലക്കുന്നത്​ തൊഴിൽ ആവശ്യങ്ങൾക്കായി അമേരിക്കയിൽ പ്രവേശിക്കാൻ ആഗ്രഹി ക്കുന്നവരെ ബാധിക്കും. നിലവിൽ പ്രവേശനാനുമതിയോ വിസയോ ഉള്ളവർക്ക് വിലക്ക് ബാധകമല്ല.

കോവിഡ്​ വ്യാപനവും കുടിയേറ്റക്കാർ മൂലം അമേരിക്കൻ പൗരന്മാർക്കുള്ള തൊഴിൽനഷ്​ടവും പരിഗണിച്ചാണ് എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കുന്നതെന്നു ട്രംപ് അറിയിച്ചു. ‘‘അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി, കുടിയേറ്റം താൽക്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടു. സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കു​േമ്പാൾ എല്ലാ പശ്ചാത്തലത്തിലുമുള്ള അമേരിക്കൻ പൗരൻമാർക്കും തൊഴിലവസരങ്ങളിൽ മുൻഗണന നൽകും‘‘ -ട്രംപ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കുടിയേറ്റ വിലക്കിൽ ഇളവുകൾ ഉൾപ്പെടുത്തുമെന്നു അദ്ദേഹം പിന്നീടു വിശദീകരിച്ചു. ഗ്രീൻ കാർഡിനപേക്ഷിച്ച ആരോഗ്യപ്രവർത്തകരുടെയും അമേരിക്കൻ പൗരൻമാരുടെ അടുത്ത ബന്ധുക്കളുടെയും അപേക്ഷ പരിഗിക്കും. വർഷം തോറും 1.40 ലക്ഷം തൊഴിലധിഷ്ഠിത ഗ്രീൻ കാർഡുകൾ വരെ അനുവദിക്കുന്നതാണു നിലവിലെ യു.എസ് നിയമം.

Tags:    
News Summary - Trump signed 60-Day Partial Immigration Ban - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.