വാഷിങ്ടൺ: ഉത്തര കൊറിയക്കെതിരെ അടുത്തിടെ ചുമത്തിയ ഉപരോധങ്ങൾ ഉടൻ പിൻവലിക്ക ണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉത്തരവ്.
ഉത്തര കൊറിയക്കെതിരെ അ ധികമായി പ്രഖ്യാപിച്ച ഉപരോധങ്ങൾ ഉടൻ പിൻവലിക്കും എന്ന ട്രംപിെൻറ ട്വീറ്റ് അൽപം ആശ യക്കുഴപ്പമുണ്ടാക്കുകയും ചെയ്തു. ഉത്തര കൊറിയയുമായി അനധികൃത വ്യാപാരം നടത്തിയെന്നാരോപിച്ച് ട്രഷറി കരിമ്പട്ടികയിൽപെടുത്തിയ ചൈനീസ് കമ്പനികളെ ഉദ്ദേശിച്ചാണ് ട്രംപിെൻറ ട്വീറ്റ് എന്നാണ് ആദ്യം കരുതിയത്. പിന്നീട് ഭാവിയിലെ ഉപരോധങ്ങളെ കുറിച്ചാണ് ട്വീറ്റ് എന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധങ്ങൾ ചുമത്തുന്നതിെൻറ ആവശ്യമില്ലെന്നാണ് ട്രംപ് കരുതുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ, ട്രഷറി ഉപരോധം അനിവാര്യമാണെന്നാണ് സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടെൻറ വാദം. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും ട്രംപും തമ്മിൽ ഹാനോയിയിൽ നടന്ന രണ്ടാം ഉച്ചകോടി പരാജയമായിരുന്നു.
ഉപരോധങ്ങൾ പിൻവലിക്കണമെന്ന കിമ്മിെൻറ ആവശ്യം തള്ളിക്കളഞ്ഞ ട്രംപ് കൂടിക്കാഴ്ചയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.