വാഷിങ്ടൺ: മൂന്നു സംസ്ഥാനങ്ങൾ ഡെമോക്രാറ്റ് ഗവർണർമാരിൽനിന്ന് മോചിപ്പിക്കണമെന്ന യു.എസ് പ്രസിഡൻറ് ഡോ ണൾഡ് ട്രംപിെൻറ ട്വീറ്റ് വിവാദമായി. പ്രസിഡൻറ് ആഭ്യന്തര കലാപത്തിന് ശ്രമിക്കുകയും കള്ളങ്ങൾ പ്രചരിപ്പിക് കുകയുമാണെന്ന് വാഷിങ്ടൺ ഗവർണർ ജെ ഇൻസ്ലി ആരോപിച്ചു.
മിനസോട, മിഷിഗൻ, വിർജീനിയ എന്നീ സംസ്ഥാനങ്ങൾ ഡെമോക്രാറ്റുകളിൽനിന്ന് സ്വതന്ത്രമാക്കണമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ന്യൂയോർക് ഗവർണർ ആൻഡ്ര്യൂ കൂമോയെയും ട്രംപ് അധിക്ഷേപിക്കുന്നുണ്ട്.
പരാതി പറയാൻ കൂടുതൽ സമയം ചെലവഴിക്കുന്ന ന്യൂയോർക് ഗവർണർ അതുകൂടി ഫലപ്രദമായ കാര്യങ്ങൾക്ക് വിനിയോഗിക്കണമെന്നായിരുന്നു ട്രംപിെൻറ മറുപടി. കോവിഡ് അനിയന്ത്രിതമായി പടരുന്നതിനിടയിലും ലോക്ഡൗണിൽ ഇളവുവരുത്താനുള്ള തീരുമാനത്തെ എതിർത്തതാണ് ഗവർണർമാർക്കെതിരെ തിരിയാൻ ട്രംപിനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.