വാഷിങ്ടൺ: കുട്ടികളെ വളർത്തിയതിനെക്കുറിച്ചുള്ള ഒാർമക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനൊരുങ്ങി യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുൻ ഭാര്യ ഇവാന. പുസ്തകം െസപ്റ്റംബറിൽ പുറത്തിറക്കുമെന്ന് പ്രസാധകരായ ഗാലറി ബുക്സ് അറിയിച്ചു. ‘റെയ്സിങ് ട്രംപ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മാതൃത്വം, ശക്തി, മാറ്റങ്ങളെ ഉൾക്കൊള്ളുക എന്നീ കാര്യങ്ങളായിരിക്കും പറയുകയെന്നും രാഷ്്ട്രീയ പരാമർശങ്ങളുണ്ടാവിെല്ലന്നും ഗ്രീൻ ബുക്സ് പറഞ്ഞു.
ട്രംപിെൻറ മൂത്ത കുട്ടികളായ ഡോണൾഡ് ജൂനിയർ, ഇവാങ്ക, എറിക് എന്നിവരെ വളർത്തിയതിെൻറ ഒാർമകളാണ് പുസ്തകത്തിലുള്ളത്. കള്ളം പറയരുതെന്നും മോഷണവും ചതിയും അരുതെന്നും മറ്റുള്ളവരെ ബഹുമാനിക്കണമെന്നും ഒരു ഡോളറിെൻറ പോലും വില തിരിച്ചറിയണമെന്നുമാണ് താൻ മക്കൾക്ക് നൽകിയ പാഠങ്ങളെന്ന് ഇവാന പറഞ്ഞു. അമ്മ തങ്ങളുടെ അധ്യാപികയും പ്രചോദനവുമാണെന്ന് മൂന്നു മക്കളും പ്രതികരിച്ചിരുന്നു. മോഡലായി ഇവാന 1979ലാണ് ട്രംപിനെ വിവാഹം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.