വാഷിങ്ടൺ: നയതന്ത്രപരമായ കാര്യങ്ങൾ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടതിനെതിരെ ഇന്ത്യൻ വംശജയും യു.എസിെൻറ യു.എൻ അംബാസഡറുമായ നിക്കി ഹാലിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനമുയരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് സംസാരിച്ചതാണ് ഹാലിക്കെതിരായി വിമർശനം ഉയരാനുണ്ടായ കാരണം. അവരുടെ പേരിനെയും സിഖ് ബന്ധങ്ങളും മറ്റും ബന്ധപ്പെടുത്തിയുണ്ടായ ട്വീറ്റുകൾക്ക് ശക്തമായ ഭാഷയിൽതന്നെയായിരുന്നു നിക്കിയുടെ മറുപടികൾ. അതേസമയം, ഹാലിയുടെ ട്വിറ്റർ ഉപയോഗം സ്റ്റേറ്റ് ഡിപ്പാർട്മെൻറുകളുടെ സമൂഹമാധ്യമ ഉപയോഗത്തിനായി നിശ്ചയിക്കപ്പെട്ട നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് പൊളിറ്റികോ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിമർശനങ്ങളുടെ എണ്ണം ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.