മു​സ്​​ലിം സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പം ത​ട​യാ​ൻ ശ്ര​മി​ച്ച ര​ണ്ടു​ പേ​ർ കു​ത്തേ​റ്റു മ​രി​ച്ചു

ന്യ​ൂ​യോ​ർ​ക്​: യു.​എ​സി​ൽ മെ​ട്രോ ​െ​ട്ര​യി​നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മു​സ്​​ലിം സ്​​ത്രീ​ക​ൾ​ക്കു​നേ​രെ​യു​ള്ള വം​ശീ​യാ​ധി​ക്ഷേ​പം ത​ട​ഞ്ഞ ര​ണ്ടു​ പേ​ർ കു​ത്തേ​റ്റു​ മ​രി​ച്ചു. അ​ധി​ക്ഷേ​പം ത​ട​ഞ്ഞ മ​റ്റൊ​രാ​ൾ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​ണ്. ഒാ​റി​ഗ​ൺ സം​സ്​​ഥാ​ന​ത്തെ പോ​ർ​ട്ട്​​ല​ൻ​ഡ്​ ന​ഗ​ര​ത്തി​ലാ​ണ്​ സം​ഭ​വം.

ഒ​രാ​ൾ കു​ത്തേ​റ്റ​യു​ട​നെ​യും മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചും മ​രി​ച്ചു. ആ​ക്ര​മി​യെ​യും കൊ​ല്ല​പ്പെ​ട്ട​വ​രെ​യും  തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മ​ല്ല. 

സം​ഭ​​വ​ത്തെ കൗ​ൺ​സി​ൽ ഒാ​ൺ അ​മേ​രി​ക്ക​ൻ ഇ​സ്​​ലാ​മി​ക്​ റി​ലേ​ഷ​ൻ​സ്​ അ​പ​ല​പി​ച്ചു. മു​സ്​​ലിം​ക​ളെ ല​ക്ഷ്യ​മി​ട്ട്​ ന​ട​ക്കു​ന്ന വം​ശീ​യാ​തി​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ക്കാ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ത​യാ​റാ​ക​ണ​മെ​ന്ന്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Two men were stabbed to death in Portland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.