വാഷിങ്ടൺ: വിലക്കുകൾ ലംഘിച്ച് ആണവ-മിസൈൽ പരീക്ഷണങ്ങൾ തുടരുന്ന ഉത്തര കൊറിയക്കെതിരെ വേണ്ടിവന്നാൽ സൈനിക നടപടിയെടുക്കാനും അമേരിക്ക മടിക്കില്ലെന്ന് യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി.
എന്നാൽ, അത്തരമൊരു സാഹചര്യം ഉടലെടുക്കരുതെന്നാണ് ആഗ്രഹമെന്നും അവർ തുടർന്നു. യു.എൻ രക്ഷാസമിതി യോഗത്തിലായിരുന്നു നിക്കി ഹാലിയുടെ പ്രതികരണം. അമേരിക്കവരെ എത്താൻ കഴിയുന്ന ആണവായുങ്ങൾ വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ കഴിഞ്ഞദിവസം ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാധ്യത ഉത്തര കൊറിയ അടക്കുകയാണ്.
ഉത്തര കൊറിയയുമായി സഹകരിക്കുന്ന റഷ്യയെയും ചൈനയെയും നിക്കി ഹാലി വിമർശിച്ചു. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ ഇരുരാജ്യങ്ങളും അപലപിച്ചിരുന്നില്ല. ഇൗ സമീപനത്തെയും നിക്കി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.