കറാക്കസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്നുണ്ടായ മനുഷ്യാവകാശക്കുരുതി ആശങ്കാജനകമാണെന്ന് യു.എൻ രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് മദൂറോ സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നും യു.എൻ മനുഷ്യാവകാശ സമിതി മുന്നറിയിപ്പു നൽകി. സായുധസേനയെ ഉപയോഗിച്ചാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നത്.
ഏപ്രിൽ മുതൽ പ്രക്ഷോഭത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അയ്യായിരത്തോളം ആളുകളെ കസ്റ്റഡിയിലെടുത്തു. ആയിരം പേർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. മദൂറോ സർക്കാറിനെതിരെ പ്രക്ഷോഭം നയിച്ച 124 പേർ കൊല്ലപ്പെട്ട സംഭവം വിശദമായി അന്വേഷിച്ചതായി സംഘം പറഞ്ഞു. 46 പേർ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിലും 27 േപർ സർക്കാർ അനുകൂല സായുധസേനയുടെ ആക്രമണത്തിലുമാണ് മരിച്ചത്.
നിരവധി വീടുകൾ അന്യായമായി റെയ്ഡ് നടത്തിയതായും പ്രക്ഷോഭത്തിെൻറ പേരിൽ കസ്റ്റഡിയിലെടുത്തവരെ അന്യായമായി പീഡിപ്പിച്ചതായും കണ്ടെത്തി. പാർലമെൻറിനും അറ്റോണി ജനറലിെൻറ ഒാഫിസിനും നേരെ ആക്രമണം നടക്കുന്നത് നിയമവാഴ്ചയെ അട്ടിമറിക്കുകയാണെന്ന് യു.എൻ മനുഷ്യാവകാശ െെഹകമീഷണർ സെയ്ദ് റഅദ് അൽ ഹുസൈൻ ചൂണ്ടിക്കാട്ടി.
മദൂേറായുടെ നിർദേശമനുസരിച്ചാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണഘടന സമിതിയുടെ പ്രവർത്തനം. പ്രസിഡൻറ് നികളസ് മദ്യൂറോയെ വിമർശിച്ച ചീഫ് പ്രോസിക്യൂട്ടറെ അട്ടിമറിച്ച് സർക്കാറിെൻറ വിശ്വസ്തനെ നിയമിക്കാനുള്ള നീക്കം ഭരണഘടന ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ റിപ്പോർട്ടിെൻറ പൂർണരൂപം ഇൗമാസം അവസാനം പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.