ന്യൂയോർക്: അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ്-19 പരിശോധന ഫലം ലഭിക്കുന്ന തരത്തിലുള്ള കിറ്റ് വികസിപ്പിച്ച് യു.എസിലെ എബോട്ട് ലബോറട്ടറി. എവിടെ വെച്ചും പരിശോധന നടത്താവുന്ന കിറ്റാണ് വികസിപ്പിച്ചിരിക്കുന്നത്.
ലക്ഷത്തിലേറെ പേർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുതിയ കിറ്റ് പുറത്തിറക്കിയിരിക്കുന്നത്.ഏപ്രിൽ ഒന്നിനകം 50,000 പരിശോധനകൾ നടത്താൻ ഉതകുന്ന തരത്തിൽ കിറ്റുകൾ വികസിപ്പിച്ച് വിതരണം ചെയ്യാനാണ് ലബോറട്ടറി തീരുമാനിച്ചിരിക്കുന്നതെന്ന് എബോട്ട് ഡയഗ്നോസ്റ്റിക്സ് വൈസ് പ്രസിഡൻറ് ജോൺ ഫ്രെൽസ് അറിയിച്ചു. മോളിക്യുലർ ടെസ്റ്റിലൂടെ കൊറോണ വൈറസിെൻറ ജീൻ ഫ്രാഗ്മെൻറ് തിരയുന്നു. ഇത് ഉയർന്ന തോതിൽ ഉള്ളപ്പോൾ അഞ്ച് മിനിറ്റിനുള്ളിൽ വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്താനാകും. വൈറസ് ബാധ സംബന്ധിച്ച് പൂർണ വിവരങ്ങൾ ശേഖരിക്കാൻ 13 മിനിറ്റ് വരെ സമയമെടുക്കുമെന്നും ജോൺ ഫ്രെൽസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.