കറാക്കസ്: യു.എസിൽനിന്ന് ഭക്ഷണവും മരുന്നുമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ നിറച ്ച ട്രക്കുകൾ വെനിസ്വേലയുടെയും കൊളംബിയയുടെയും അതിർത്തിയിലെത്തി. യു.എസിെൻറ സഹായം നിരസിച്ച വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോ സാധനങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാതിരിക്കാൻ അതിർത്തി അടച്ചിരുന്നു.
തങ്ങൾ യാചകരല്ല എന്നായിരുന്നു യു.എസിെൻറ സഹായവാഗ്ദാനത്തിന് മദൂറോയുടെ പ്രതികരണം. മദൂറോയെ പിന്തുണക്കുന്ന റഷ്യ, ചൈന, തുർക്കി രാജ്യങ്ങളും വെനിസ്വേലയിൽ മാനുഷികദുരിതമെന്ന വാദങ്ങൾ തള്ളിയിരുന്നു.
പ്രതിപക്ഷ നേതാക്കളുടെ സഹായത്തോടെയാണ് യു.എസ് സഹായവിതരണത്തിന് ചുക്കാൻ പിടിച്ചത്. രാജ്യത്തെ ജനതയെ പട്ടിണിയിൽനിന്ന് കരകയറ്റാൻ പ്രതിപക്ഷനേതാവും സ്വയം പ്രഖ്യാപിത പ്രസിഡൻറുമായ യുവാൻ ഗൊയ്ദോ അന്താരാഷ്ട്ര പിന്തുണ തേടിയിരുന്നു. തുടർന്നാണ് മരുന്നും ഭക്ഷ്യവസ്തുക്കളുമായി യു.എസിൽനിന്ന് സംഘം യാത്രതിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.