കറാക്കസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലക്കെതിരെ യു.എസ് പ്രഖ്യാപിച്ച എണ്ണ ഉ പരോധം കൊയ്ത്താക്കിമാറ്റി ഇന്ത്യ. ഇതുവരെയും യു.എസിലേക്ക് പ്രവഹിച്ചിരുന്ന വെനിേ സ്വലയുടെ എണ്ണ ഇന്ത്യയിലേക്ക് ഒഴുകിത്തുടങ്ങി. ഫെബ്രുവരി ആദ്യ പകുതിയോടെ ലാറ്റിൻ അ മേരിക്കൻ രാജ്യത്തുനിന്നുള്ള എണ്ണ പ്രതിദിനം 620,000 ബാരലായി ഉയർന്നു- 66 ശതമാനം വർധന. റഷ് യൻ കമ്പനിയായ റോസ്നെഫ്റ്റും ഇന്ത്യയിലെ റിലയൻസ്, നയറ എനർജി കമ്പനികളും സഹകരിച ്ചാണ് വെനിസ്വേലയിൽനിന്ന് എണ്ണ ഇന്ത്യയിലെത്തിക്കുന്നത്.
യു.എസിന് അനഭിമതനാ യി മാറിയ ഇടതുഭരണാധികാരി മദൂറോയെ തളക്കാൻ ജനുവരി 28ന് പ്രഖ്യാപിച്ച കടുത്ത ഉപരോധം വെനിസ്വേലയുടെ എണ്ണ കയറ്റുമതിയെ ബാധിച്ചിരുന്നു. പ്രതിദിന എണ്ണ കയറ്റുമതിയിൽ കഴിഞ്ഞ മാസം 9.2 ശതമാനത്തിെൻറ കുറവാണുണ്ടായത്. നിലവിൽ പ്രതിദിന കയറ്റുമതി 11.2 ലക്ഷം ബാരലാണ്.
ഉപരോധം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം എണ്ണ കയറ്റി ഒരു കപ്പൽപോലും യു.എസിലെത്തിയിട്ടില്ല. രാജ്യത്തിെൻറ എണ്ണയിൽ 55ശതമാനവും വാങ്ങുന്നത് ഇന്ത്യയാണ്. 11 ശതമാനം ചൈനയും. 11 ശതമാനം യു.എസിലെത്തിയിരുന്നത് പൂർണമായി നിലച്ചു. ചൈനയും എണ്ണ ഇറക്കുമതി പകുതിയായി കുറച്ചത് തിരിച്ചടിയായിട്ടുണ്ട്. 120,000 ബാരലാണ് നിലവിൽ ചൈന പ്രതിദിനം വാങ്ങുന്നത്. ജനുവരി 28ന് ഉപരോധം പ്രഖ്യാപിക്കപ്പെടുേമ്പാൾ യു.എസിലെ എണ്ണ ശുദ്ധീകരണ ശാലകളിലേക്ക് പുറപ്പെട്ട എണ്ണനിറച്ച ഏഴു കപ്പലുകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.
യൂറോപ്യൻ പാർലമെൻറ് പ്രതിനിധികൾക്ക് വിലക്ക്
കറാക്കസ്: രാഷ്ട്രീയ പ്രതിസന്ധി മൂർഛിച്ച വെനിസ്വേലയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി എത്തിയ യൂറോപ്യൻ പാർലമെൻറ് അംഗങ്ങൾക്ക് വെനിസ്വേല പ്രവേശനം വിലക്കി. സ്വയംപ്രഖ്യാപിത ഭരണാധികാരിയായ പ്രതിപക്ഷ നേതാവ് യുവാൻ ഗെയ്ദോക്ക് യൂറോപ്യൻ യൂനിയൻ നേരേത്ത അംഗീകാരം നൽകിയിരുന്നു.
ഇ.യു പ്രതിനിധികൾ എത്തുന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നുപറഞ്ഞാണ് മദൂറോ അനുമതി നിഷേധിച്ചത്. തീവ്ര വലതുകക്ഷിയായ യൂറോപ്യൻ പീപ്പ്ൾസ് പാർട്ടി പ്രതിനിധികളായ നാലു പേരാണ് വെനിസ്വേലയിൽ ഗെയ്ദോയെ കാണാൻ എത്തിയിരുന്നത്. ഇവരുടെ പാസ്പോർട്ടുകൾ തടഞ്ഞുവെച്ച അധികൃതർ നാടുവിടാനും നിർദേശിച്ചു.
പ്രവേശനം നൽകില്ലെന്ന് നേരേത്ത അറിയിച്ചിരുന്നതാണെന്നും രാജ്യത്തിെൻറ സമാധാനാന്തരീക്ഷം തകർക്കാനാണ് നാലംഗ സംഘത്തിെൻറ വരവെന്നും വെനിസ്വേല വിദേശകാര്യ മന്ത്രി ജോർജ് അരീസ കുറ്റപ്പെടുത്തി. ജനം തെരുവിലിറങ്ങിയ രാജ്യത്ത് മദൂറോ അധികാരമൊഴിയാനാവശ്യപ്പെട്ടുള്ള സമരങ്ങൾ കൂടുതൽ കരുത്താർജിക്കുകയാണ്. എന്നാൽ, യു.എസ് മുൻകൈയെടുത്ത് മദൂറോ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് മറുവിഭാഗവും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.