വാഷിങ്ടൺ: രാജ്യങ്ങൾ അതിർത്തിയിൽ സംയമനം പാലിക്കണമെന്ന് യു.എസ് വിദേശകാര്യമന ്ത്രാലയം വക്താവ് മോർഗൻ ഒർടാഗസ്. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ ്ഞ പശ്ചാത്തലത്തിൽ ഇന്ത്യയെയും പാകിസ്താനെയും പരാമർശിക്കാതെയായിരുന്നു പ്രതികര ണം. കശ്മീരിെന വിഭജിക്കാനുള്ള നീക്കവും പ്രത്യേക പദവി എടുത്തുകളഞ്ഞതും ഉൾപ്പെടെ ഇന ്ത്യയിലെ നടപടി നിരീക്ഷിച്ചുവരുകയാണ്. ജമ്മു-കശ്മീരിലെ നടപടി അഭ്യന്തര കാര്യമായാണ് ഇന്ത്യ വിശദീകരിച്ചത്.
എന്നിരുന്നാലും ജമ്മു-കശ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നെന്ന ആരോപണങ്ങളിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. സാഹചര്യം സംഘർഷഭരിതമായതിനാൽ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആേൻറാണിയോ ഗുെട്ടറസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ജമ്മു-കശ്മീർ വിഭജിക്കാനുണ്ടായ സാഹചര്യം യു.എൻ സുരക്ഷ സമിതിയിലെ സ്ഥിരാംഗങ്ങളായ (പി ഫൈവ് ) ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യു.എസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര വിദേശ കാര്യമന്ത്രാലയം വിശദീകരിച്ചു.
ജമ്മു-കശ്മീർ വിഷയം ലോക മാധ്യമങ്ങളിലും വാർത്തയായി. ജമ്മു-കശ്മീരിലെ പ്രാദേശിക പ്രതിസന്ധിയെ പെരുപ്പിക്കുന്ന ഇന്ത്യയുടെ ബുദ്ധിശൂന്യ നടപടി തിരുത്താൻ യു.എസ്, ചൈന തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും രംഗത്തുവരണമെന്ന് ന്യൂയോർക് ടൈംസ് പത്രം മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.