കാലിഫോർണിയ: വീഡിയോ കോളിങ് ആപായ സൂമിെൻറ സുരക്ഷിതത്വം വീണ്ടും ചർച്ചയാക്കി സാൻഫ്രാൻസിസ്കോയിലെ ബൈബിൾ ക്ലാസിനിടെയുണ്ടായ സംഭവം. സൂമിലൂടെയുള്ള ഓൺലൈൻ ബൈബിൾ ക്ലാസിനിടെ പോൺ വീഡിയോ വന്നതാണ് ആപിെൻറ സുരക്ഷിതത്വത്തെ കുറിച്ച് വീണ്ടും ചർച്ചകൾ ഉയർത്തിയത്. മെയ് ആറിന് സാൻ ഫ്രാൻസിസ്കോയിലെ പുരാതനമായ സെൻറ് പോൾസ് ലുഥേൺ പള്ളിയിലെ ബൈബിൾ ക്ലാസിനിടെയാണ് ഹാക്കർമാർ നെറ്റ്വർക്കിൽ നുഴഞ്ഞുകയറി പോൺ വീഡിയോ നൽകിയത്.
സംഭവത്തിൽ പള്ളി അധികാരികൾ കോടതിയിൽ കേസും നൽകിയിട്ടുണ്ട്. ഹാക്കിങ് സംഭവിച്ച വിവരം സൂം അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നും ഇതേ ഹാക്കർ തന്നെ നിരവധി തവണ ഹാക്ക് ചെയ്തതായി സൂം വ്യക്തമാക്കിയതായി ഹരജിയിൽ പറയുന്നു. അതേസമയം, സംഭവത്തിൽ ഉടൻ നടപടിയുണ്ടാകുമെന്ന് സൂം അധികൃതർ വ്യക്തമാക്കി.
പല രാജ്യങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ച് ജോലികളിൽ പലതും വീടുകളിലേക്ക് മാറിയതോടെയാണ് സൂമിന് ഉപയോക്താക്കൾ കൂടിയത്. എന്നാൽ, സൂമിെൻറ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയുയർന്നിരുന്നു. ഇന്ത്യയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ സൂം ആപിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.