വാഷിങ്ടൺ: യു.എസ് പൗരന്മാരെ തിബത്തിൽ പ്രവേശിപ്പിക്കാത്ത ചൈനീസ് ഉദ്യോഗസ്ഥർക്ക് വിസ തടയുന്ന നിയമത്തിന് അമേരിക്കൻ കോൺഗ്രസ് അംഗീകാരം നൽകി. ശബ്ദവോേട്ടാടെ െഎകകണ്ഠ്യേന പാസായ നിയമമനുസരിച്ച് ചൈനക്കാർക്ക് യു.എസിൽ പ്രവേശിക്കാൻ കഴിയുന്നതുപോെല അമേരിക്കക്കാർക്ക് തിബത്തിൽ പ്രവേശിക്കാൻ അവസരമുണ്ടാകണം. ഇല്ലെങ്കിൽ ചൈനീസ് ഉദ്യോഗസ്ഥർക്ക് ്രാജ്യത്തേക്ക് പ്രവേശനം തടയും.
ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം വഷളായിരിക്കയാണ്. ഇതിനിടെ, പുതിയ നിയമം പാസായത് ചൈന-യു.എസ് ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്തും. ചൈനയുടെ നിയന്ത്രണത്തിലുള്ള തിബത്തിൽ യു.എസ് മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശപ്രവർത്തകർക്കും വർഷങ്ങളായി പ്രവേശനം നിഷേധിക്കപ്പെടുന്നുണ്ട്. ഇൗ സാഹചര്യം മാറ്റാനുള്ള സമ്മർദമാണ് പുതിയ നിയമത്തിലൂടെ യു.എസ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.