വാഷിങ്ടൺ: പശ്ചിമേഷ്യയിൽ എണ്ണക്കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്ത ലത്തിൽ ഇറാനെതിരെ സൈനിക നീക്കം പരിഗണനയിലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക ് പോംപിയോ. അനിവാര്യ ഘട്ടത്തിൽ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം സൗദി കിരീടാവകാശ ി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യു.എസ് പ്രതികരണം. ‘ട്രംപ് ഭര ണകൂടം എല്ലാ സാധ്യതകളും പരിശോധിച്ചുവരുകയാണ്. ഒന്നിലേറെ തവണ പ്രസിഡൻറ് ട്രംപുമ ായി വിഷയം സംസാരിച്ചിട്ടുണ്ട്.
അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയു ം പോകും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മടിക്കില്ല-സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പോംപിയോ പറഞ്ഞു. വൈറ്റ് ഹൗസ് സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടണും കഴിഞ്ഞ ദിവസം സമാന മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിസന്ധി അയയാൻ ഇറാനുമായി ചർച്ചക്ക് ഒരുക്കമാണെങ്കിലും സൈനിക പ്രകോപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു യു.എസ് പത്രപ്രതിനിധിയുടെ ചോദ്യത്തിന് ബോൾട്ടെൻറ പ്രതികരണം.
ഒമാൻ കടലിൽ കഴിഞ്ഞയാഴ്ച രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഇറാനാണെന്ന് യു.എസ് ആരോപിച്ചിരുന്നു. ഇറാൻ സായുധസേനയുടെ ഭാഗമായ റവലൂഷനറി ഗാർഡുമാരെയാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം പ്രതിക്കൂട്ടിൽ നിർത്തിയത്. നേരത്തേയും എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഇറാെൻറ കരങ്ങളാണെന്ന് ആരോപണം നിലനിൽക്കെയായിരുന്നു രണ്ടാം ആക്രമണം.
ഇറാൻ ആണവ കരാറിൽനിന്ന് ട്രംപ് 2018 മേയിൽ പിന്മാറിയതിനു പിന്നാലെ തുടങ്ങിയ സംഘർഷമാണ് മേഖലയെ മുൾമുനയിലാക്കി കൂടുതൽ സ്ഫോടനാത്മകമായി മാറുന്നത്. ഇറാനെതിരെ കടുത്ത ഉപരോധം പുനഃസ്ഥാപിച്ച ട്രംപ് ആണവ കരാർ ഇേപ്പാഴും അംഗീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് താക്കീതും നൽകിയിട്ടുണ്ട്.
അതിനിടെ, യുദ്ധസാഹചര്യം മുന്നിൽകണ്ട് മേഖലയിൽ യു.എസ് സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. കരസൈനികരെയടക്കം കൂടുതലായി അയക്കുന്നത് പരിഗണനയിലാണെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. യു.എസ് യുദ്ധക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ അടുത്തിടെ ഗൾഫ് കടലിൽ എത്തിയിട്ടുണ്ട്. കൂടുതൽ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം, യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ എന്നിവയും വൈകാതെ എത്തിയേക്കും. ആയിരക്കണക്കിന് സൈനികരെ അധികമായി അയക്കാൻ യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ ഫ്രാങ്ക് മക്കിൻസി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.