കോവിഡ്​ 19: യു.എസിൽ മൂന്നു മരണം കൂടി; 120 പേർക്ക്​ രോഗ സ്​ഥിരീകരണം

വാഷിങ്​ടൺ: അമേരിക്കയിൽ കോവിഡ്​ 19 അതിവേഗം പടരുന്നു. ചൊവ്വാഴ്​ച മൂന്നുപേർ മരിച്ചു. ഇതോടെ രാജ്യത്ത്​ മരിച്ചവ രുടെ എണ്ണം ഒമ്പതായി ഉയർന്നു. 120 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. അതിൽ 21 പേരും വാഷിങ്​ടണിലെ സീറ്റിൽ നഗരത്തിലാണ ്​​.

രോഗം ബാധിച്ചവർ നഴ്​സിങ്​ ഹോമുകളിലെ ഐസൊലേഷൻ വാർഡുകളിൽ ചികിത്സയിലാണെന്ന്​ അധികൃതർ അറിയിച്ചു​. ചൊവ്വാഴ്​ച പുതുതായി 27 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതിൽ ഏഴുപേർ കിങ്​കൗണ്ടിയിലാണ്​.

കൊറോണ സ്​ഥിരീകരിക്കാൻ ഒരാഴ്​ചയിൽ 10 ലക്ഷം പേരുടെ രക്തസാമ്പിളുകൾ പരിശോധന നടത്തിയതായി എഫ്​.ഡി.എ അറിയിച്ചു. വൈറസ്​ ബാധിതരുടെ എണ്ണം ഉയർന്നതോടെ ആരോഗ്യ പ്രവർത്തകർക്കും ജാഗ്രത നിർദേശം നൽകി.

അമേരിക്കയിലെ 13 സംസ്​ഥാനങ്ങളിലാണ്​ കൊറോണ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ ഏറ്റവും കൂടുതൽ കാലിഫോർണിയയിലും വാഷിങ്​ടണിലുമാണ്​. അരിസോണ, ​േഫ്ലാറിഡ, ജോർജിയ, ഇല്ലിനോയിസ്​, മസാച്ചുസെറ്റ്​സ്​, ന്യൂ ഹാംഷെയർ, ന്യൂയോർക്ക്​, ന്യൂ കരോലിന, ഒറിഗോൺ, റോഡ്​ ഐലൻസ്​, വിസ്​കോസിൻ എന്നീ സംസ്​ഥാനങ്ങളിലും രോഗ ബാധ റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - US Coronavirus Outbreaks -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.