വാഷിങ്ടണ്‍: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് അമേരിക്കയില്‍ മരിച്ചവരുടെ 52,185 ആയി. പത്ത് ദിവസത്തിനുള്ളില് മരണം ഇരട്ടിയായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 925,038 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണവും റിപ്പോർട്ട് ചെയ്തത് യു.എസിലാണ്. രാജ്യത്ത് മരണനിരക്ക് 32 ശതമാനമായി കുറഞ്ഞു. ഏപ്രിൽ 15ന് മരണനിരക്ക് 40.18 ശതമാനമായിരുന്നു. കോവിഡ് ബാധിച്ച 110,432 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 15 ന് 59.82 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് പത്തുദിവസത്തിനിടെ 68 ശതമാനമായി ഉയർന്നു.
പ്രധാന നഗരമായ ന്യൂയോർക്കിൽ മരണസംഖ്യ 21,291 ആയി ഉയർന്നു. 277,445 കോവിഡ് ബാധിതരാണ് ഇവിടെയുള്ളത്. ന്യൂജേഴ്സിയിൽ 5,617 പേർ മരിക്കുകയും 102,196 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം കോവിഡ് ബാധിച്ച് ലോകത്ത് മരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 197,245 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. 2,830,051 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറ്റലിയില്‍ 25,969 പേര്‍ മരിച്ചു. സ്പെയിനില്‍ 22,524 പേരും ഫ്രാന്‍സില്‍ 22,245 പേരും മരിച്ചു.ബ്രിട്ടനില്‍ ഇതുവരെ 19,506 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.