വാഷിങ്ടൺ: പാരിസ് കാലാവസ്ഥ കരാർ സംബന്ധിച്ച് സ്വീകരിക്കേണ്ട നിലപാടിൽ യു.എസിന് ഇന്ത്യ, ചൈന, ഫ്രാൻസ് തുടങ്ങിയവരുടെ ഉപദേശം വേണ്ടെന്ന് യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി. കരാറിൽനിന്ന് പിൻവാങ്ങാൻ ട്രംപ് തീരുമാനിച്ചതിനെ തുടർന്ന് ഇൗ രാജ്യങ്ങൾ വിമർശനവുമായി രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു നിക്കി ഹാലി. ‘‘ഞങ്ങളുടെ കാലാവസ്ഥ സംരക്ഷിക്കുന്നത് സംബന്ധിച്ച് ഞങ്ങളെ ഉപദേശിക്കാൻ ചിലർക്ക് താൽപര്യമുണ്ടാവും. അമേരിക്ക എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ ഞങ്ങൾ തന്നെയാണ് നല്ലെതന്ന് ഏതൊരു അമേരിക്കക്കാരനും പറയും. ഇന്ത്യ, ചൈന, ഫ്രാൻസ് എന്നിവർ ഉപദേശിക്കേണ്ടതില്ല’’ -നിക്കി ഹാലി പറഞ്ഞു.
കരാർകൊണ്ട് ഗുണം ലഭിക്കുന്നവർക്ക് അതുമായി മുന്നോട്ടുപോകാം. കരാറിൽ ഒപ്പുവെച്ച യു.എസ് പ്രസിഡൻറ് ബറാക് ഒബാമ, അതിന് സെനറ്റിെൻറ അംഗീകാരം നേടിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. നടപ്പാക്കാനാകാത്ത വ്യവസ്ഥകൾ കരാറിൽ ഉണ്ടായിരുന്നതുകൊണ്ടാണ് സെനറ്റിെൻറ പരിഗണനക്ക് ഒബാമ കരാർ വിടാതിരുന്നതെന്നും നിക്കി ഹാലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.