വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച് രണ്ടു വർഷത്തോളമാ യി നടക്കുന്ന അന്വേഷണത്തിെൻറ പൂർണ റിപ്പോർട്ട് പ്രത്യേക ദൂതൻ റോബർട്ട് മുള്ളർ അറ്റോ ണി ജനറലിനു സമർപ്പിച്ചു.
കരിവാരിത്തേക്കുന്ന അന്വേഷണ റിപ്പോർട്ടാണിതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും, പ്രസിഡൻറിെൻറ ഇംപീച്ച്മെൻറിലേക്ക് വഴിതുറക്കുന്നതാണിതെന്ന് ഡെമോക്രാറ്റിക് പാർട്ടിയും പ്രതികരിച്ചു.
രഹസ്യ റിപ്പോർട്ടാണിതെന്ന് പറയുന്നുണ്ടെങ്കിലും സംഗ്രഹം ഉടൻ കോൺഗ്രസിനു കൈമാറുമെന്ന് അറ്റോണി ജനറൽ ബിൽ ബാർ അറിയിച്ചു. റിപ്പോർട്ടിെൻറ സംഗ്രഹത്തെക്കുറിച്ച് അറിയില്ലെന്ന് വൈറ്റ്ഹൗസും പ്രതികരിച്ചു.
2017 മുതൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച് അന്വേഷണം തുടരുകയാണ് മുള്ളർ. തെരഞ്ഞെടുപ്പിൽ ഇടപെട്ടതായ ആരോപണം റഷ്യ ആവർത്തിച്ചു നിഷേധിച്ചിരുന്നു.
അതിനിടെ റിപ്പോർട്ടിെൻറ വിശദാംശം മുഴുവൻ പുറത്തുവിടണമെന്ന് ഡെമോക്രാറ്റുകൾക്ക് ആധിപത്യമുള്ള ജനപ്രതിനിധി സഭ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.