കോവിഡ് ബാധിച്ച് മരിച്ച പൗരന്മാർക്ക് ആദരം; അമേരിക്കൻ പതാക പകുതി താഴ്ത്തും

വാഷിങ്ടൺ ഡി.സി: കോവിഡ് വൈറസ് ബാധിച്ച് മരിച്ച പൗരന്മാരുടെ ഒാർമ്മയ്ക്കായി അമേരിക്കൻ പതാക പകുതി താഴ്ത്താൻ നിർദേശം. ഫെഡറൽ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകളാണ് വരുന്ന മൂന്നു ദിവസത്തേക്ക് താഴ്ത്തി കെട്ടുന്നത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പുരുഷ, വനിത സൈനികർക്ക് ആദരം അർപ്പിക്കുന്നതിന് വേണ്ടിയും അമേരിക്കൻ പതാക പകുതി താഴ്ത്തുമെന്ന് മറ്റൊരു ട്വീറ്റിൽ ട്രംപ് വ്യക്തമാക്കി. 

അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 96,354 ആയി. 1,620,902 പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. 17,902 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. 382,169 പേർ രോഗമുക്തി നേടി. 

Tags:    
News Summary - US Flags to be flown at half-staff in memory of COVID-19 victims -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.