വാഷിങ്ടൺ: ചൈനീസ് ടെലികോം ഭീമൻ വാവെയ് കമ്പനിക്കും സി.ഇ.ഒ മെങ് വാൻഷുവിനും രണ്ട് സഹായികൾക്കുമെതിരെ ബാങ്ക് തട്ടിപ്പ്, നീതി തടസ്സപ്പെടുത്തൽ, സാേങ്കതിക വിദ്യ ചോർത്തൽ എന്നിവയുൾപ്പെടെ ചേർത്ത് യു.എസ് കുറ്റം ചുമത്തി. ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന് ആക്കംകൂട്ടുന്ന നടപടിയാണ് യു.എസിെൻറത്.
ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്നും നാളെയും വ്യാപാരവിഷയത്തിൽ ചർച്ച നടത്താനിരിക്കെയാണ് പുതിയ സംഭവവികാസം. അതേസമയം, ചൈനയുമായുള്ള ബന്ധത്തെ ഇതു ബാധിക്കില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
രഹസ്യങ്ങൾ ചോർത്തിയവർക്ക് ചൈനീസ് കമ്പനി പാരിതോഷികം നൽകിയതായി കഴിഞ്ഞ ദിവസം യു.എസ് നീതിന്യായ വകുപ്പ് ആരോപിച്ചു.
ചൈനീസ് സര്‍ക്കാറിനെ ചാരപ്രവര്‍ത്തനം നടത്താന്‍ വാവെയ് കമ്പനിയുടെ സാങ്കേതിക വിദ്യ സഹായിക്കുമെന്നാണ് ആരോപണം. വിശ്വാസവഞ്ചന, അമേരിക്കയിലെ ടി മൊബൈല്‍ കമ്പനി വഴി വ്യാപാര രസഹ്യങ്ങൾ മോഷ്ടിച്ചു എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. യു.എസ് ബാങ്കുകളെയും ട്രഷറികളെയും തെറ്റിദ്ധരിപ്പിച്ച് ഇറാന്, ഉത്തര കൊറിയ രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ നടത്തി എന്നാണ് വാവെയ് മേധാവി മെങ് വാന്ഷോക്കെതിരെയുള്ള കുറ്റം.
എന്നാൽ, വാവെയ് ആരോപണങ്ങൾ തള്ളി. മെങ് തെറ്റു ചെയ്തതായി അറിവില്ലെന്നും അവസാനം യു.എസ് കോടതികൾക്കും ഇക്കാര്യം മനസിലാകുമെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.