കോവിഡ്​19; ഇറ്റലിയെയും ചൈനയെയും മറികടന്ന്​ അമേരിക്ക; ഒറ്റ ദിവസം കൊണ്ട്​ 17200 കേസുകൾ

ന്യൂയോർക്ക്​: ലോകത്ത്​ ഏറ്റവും കൂടുതൽ ​കോവിഡ്​19 രോഗം റിപ്പോർട്ട്​ ചെയ്​ത രാജ്യങ്ങളിൽ മുന്നി​െലത്തി അമേരിക്ക. 86,197 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ ചൈനയേയും ഇറ്റലിയേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയത്.

24 മണിക്കൂറിനിടെ അമേരിക്കയില്‍ 17,224 പേര്‍ക്കാണ് കോവിഡ്​ സ്ഥിരീകരിച്ചത്. വ്യാഴാഴ്​ച അഞ്ചു മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. അമേരിക്കയിൽ ഇതുവരെ 1300 പേര്‍ മരിച്ചിട്ടുണ്ട്.

ലോകമെമ്പാടും പടർന്നുപിടിച്ച കോവിഡ്​19 ​െവെറസി​​​െൻറ അടുത്ത ആഘാത കേന്ദ്രം യു.എസ്​ ആയിരിക്കുമെന്ന്​ ലോക ആരോഗ്യസംഘടന നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ന്യൂയോർക്കിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ളത്​.

കോവിഡി​​​െൻറ പ്രഭവകേന്ദ്രമായ ചൈനയിൽ 81, 285 രോഗബാധിതും ഏറ്റവും കൂടുതൽ വൈറസ്​ മരണം റി​േപ്പാർട്ട്​ ചെയ്​ത ഇറ്റലിയിൽ 80,589 കോവിഡ്​ ബാധിതരുമാണുള്ളത്​.

അമേരിക്കയിലെ 40 ശതമാനം പ്രദേശങ്ങളും ലോക്ക്​ഡൗണിലാണ്​. എന്നാൽ രാജ്യം മുഴുവൻ ലോക്ക്​ഡൗൺ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന നിലപാടാണ്​ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപി​േൻറത്​. ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും വീട്ടിൽ കഴിയണമെന്നും പ്രസിഡൻറ്​ നിർദേശിച്ചിരുന്നു.

Tags:    
News Summary - US has most coronavirus cases in world, overtakes China and Italy - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.