ന്യൂയോർക്: പ്രത്യേക ശ്രദ്ധപതിക്കാതെ ഇന്ത്യയിലെ ക്ഷയേരാഗബാധ തുടച്ചുമാറ്റാനാവില്ലെന്ന് അമേരിക്കൻ സഹായ ഏജൻസി. ഒാരോ മിനിറ്റിലും ഒരാളെ വീതം കൊല്ലുന്ന ക്ഷയരോഗത്തിനെതിരെ പോരാടാൻ ഇന്ത്യയും യു.എസും സഖ്യം രൂപവത്കരിക്കുകയാണെന്നും ഏജൻസി അറിയിച്ചു. ലോകവ്യാപകമായുള്ള കണക്കെടുത്താൽ ക്ഷയരോഗം ബാധിച്ചവരിൽ 27 ശതമാനവും ഇന്ത്യയിലാണ്.
പ്രതിവർഷം രോഗം ബാധിച്ച് 4,21,000 ആളുകൾ മരിക്കുന്നതായും യു.എസ് ഏജൻസി ഫോർ ഇൻറർനാഷനൽ ഡെവലപ്മെൻറ് അഡ്മിനിസ്ട്രേറ്റർ മാർക് ഗ്രീൻ ചൂണ്ടിക്കാട്ടി. നവംബറിൽ ഇന്ത്യ സന്ദർശിക്കുമെന്നും രോഗബാധയിൽ നിന്ന് മുക്തരായ ആളുകളെ കണ്ട് അവർ നേരിട്ട വെല്ലുവിളികൾ മനസ്സിലാക്കുമെന്നും ഗ്രീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.