വാഷിങ്ടൺ: കുടിയേറ്റക്കാരെ തടയാൻ മെക്സിക്കന്‍ അതിര്‍ത്തിയില്‍ വൻമതില് നിർമിക ്കാന് ഫണ്ട് ലഭിച്ചില്ലെങ്കിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭീഷണി. ഡെമോക്രാറ്റിക് നേതാക്കളുമായി നടന്ന കൂടിക് കാഴ്ചക്കു ശേഷമായിരുന്നു മാധ്യമങ്ങളോട് ട്രംപിെൻറ പ്രതികരണം. ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയും ചർച്ചയിൽ പെങ്കടുത്തു. ഭരണസ്തംഭനമൊഴിവാക്കാനുള്ള നടപടികൾക്ക് ആവശ്യപ്പെട്ടിട്ടും ട്രംപ് വഴങ്ങിയില്ല.
മതിൽ നിർമിക്കുമെന്ന നിലപാട് മാറ്റാനും തയാറായില്ല. മതിലിന് 560 കോടി ഡോളറിെൻറ ഫണ്ട് ആവശ്യപ്പെടുന്ന ബില്ല് യു.എസ് കോൺഗ്രസ് പാസാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. നേരത്തേ ഫണ്ട് ആവശ്യപ്പെട്ടുള്ള ബില്ല് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് തള്ളിയിരുന്നു. തുടർന്ന് രാജ്യം ഭാഗിക ഭരണസ്തംഭനത്തിലേക്ക് നീങ്ങി. രാജ്യത്തിെൻറ സുരക്ഷയാണ് പ്രധാനപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.
പുതുതായി ചുമതലയേറ്റ ജനപ്രതിനിധി സഭ മതിൽ നിർമാണത്തിനൊഴികെയുള്ള സാമ്പത്തിക ബില്ലുകൾ പാസാക്കി. എന്നാൽ, മെക്സിക്കന്‍ മതില് നിർമാണ ഫണ്ട് ലഭിക്കാതെ ഒരു ബില്ലിലും ഒപ്പിടില്ലെന്നാണ് ട്രംപിെൻറ മുന്നറിയിപ്പ്. പദ്ധതികള്‍ക്ക് തടസ്സം നിന്നാല്‍ ഭരണസ്തംഭനമുണ്ടാക്കുമെന്നും അത് വര്‍ഷങ്ങള്‍ നീണ്ടുനിന്നേക്കാമെന്നും ട്രംപ് വ്യക്തമാക്കി.
ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന ട്രംപിെൻറ നിലപാടിനെ തുടര്‍ന്ന് ട്രഷറി സ്തംഭനം നീളുകയാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തരം, ഗതാഗതം, കൃഷി, നിയമം തുടങ്ങിയ വകുപ്പുകളിലേക്കുള്ള ധനവിഹിതം നല്കാന് കഴിഞ്ഞിട്ടില്ല. ഡിസംബര്‍ 22 മുതല്‍ എട്ടുലക്ഷം പേര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. മതില് നിർമാണത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.