വാഷിങ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിനായി ജനം പോളിങ് ബൂത്തിലെത്തി. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭരണ വിലയിരുത്തൽ വോെട്ടടുപ്പിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ട്രംപിെൻറ വിവാദ നയങ്ങളെ ജനം എങ്ങനെ സ്വീകരിച്ചുവെന്നും ബാലറ്റ് പേപ്പറിൽ തെളിയും.
കിഴക്കൻ മേഖലയിലെ മയ്ൻ, ന്യൂ ഹാംഫൈർ, ന്യൂജഴ്സി, ന്യൂയോർക്, വിർജീനിയ എന്നീ സംസ്ഥാനങ്ങളിൽ വോെട്ടടുപ്പ് തുടങ്ങി. 435 ജനപ്രതിനിധി സഭയിലേക്കും 35 സെനറ്റ് അംഗങ്ങളെയും 36 ഗവർണർമാരെയും തെരഞ്ഞെടുക്കാനാണ് ഇടക്കാല വോെട്ടടുപ്പ് നടക്കുന്നത്. സെനറ്റിലും പ്രതിനിധിസഭയിലും നിലവിൽ ട്രംപിെൻറ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ആധിപത്യം നിലനിർത്തുമെന്നും പ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് മുൻതൂക്കം ലഭിക്കുമെന്നുമാണ് സർവേ ഫലങ്ങൾ.
ഇന്ത്യയുടെ ലോക്സഭ പോലെയാണ് യു.എസിെൻറ ഹൗസ് ഒാഫ് റെപ്രസേൻററ്റിവ്സ്. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 235 സീറ്റുകളാണ്; ഡെമോക്രാറ്റുകൾക്ക് 193ഉം. രണ്ടുവർഷം കൂടുേമ്പാൾ നവംബർ ആറിനാണ് യു.എസിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുക.തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് 30 അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. 85 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു. യു.എസ് തെരഞ്ഞെടുപ്പിെല വിദേശ ഇടപെടൽ തടയാനാണിതെന്ന് ഫേസ്ബുക്ക് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.