വാഷിങ്ടൺ: വെനിസ്വേല പ്രസിഡൻറ് നികളസ് മദൂറോയെ വീഴ്ത്താൻ പുതിയ ഉപരോധതന്ത്രവുമായി യു.എസ്. അടുത്ത ഏപ്രിലിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മദൂേറാ വീണ്ടും അങ്കം കുറിക്കാനിരിക്കെയാണ് സമ്മർദം ശക്തമാക്കി യു.എസ് ഉപരോധം പ്രഖ്യാപിച്ചത്. സൈനികനിയന്ത്രണത്തിലുള്ള പ്രമുഖ എണ്ണക്കമ്പനിക്കെതിരെ ഉപരോധം പ്രഖ്യാപിക്കുന്നതും വെനിസ്വേലയിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് ഇൻഷുറൻസ് ഒഴിവാക്കുന്നതുമാണ് പരിഗണനയിലുള്ളത്. കടുത്ത നിയന്ത്രണങ്ങൾ മൂലം ഭക്ഷ്യക്ഷാമവും നാണയപ്പെരുപ്പവും രൂക്ഷമായ രാജ്യത്തിനുമേൽ ഇരട്ട ആഘാതമാകും പുതിയ നീക്കം.
എന്നാൽ, ഭാഗിക ഉപരോധംകൊണ്ട് യു.എസ് ഉദ്ദേശിക്കുന്നത് നേടാനായില്ലെങ്കിൽ വെനിസ്വേലയിൽ നിന്ന് യു.എസിലേക്കുള്ള എണ്ണ കയറ്റുമതിക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി അയൽരാജ്യത്തെ പ്രതിസന്ധിയിലാക്കുന്നതും പരിഗണനയിലാണ്. ഉപരോധം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു. യു.എസിന് കൂടുതൽ അസംസ്കൃത എണ്ണ കയറ്റിയയക്കുന്ന നാലാമത്തെ രാജ്യമാണ് വെനിേസ്വല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.