കൊറിയയുടെ ഹൈഡ്രജൻ ബോംബ്​ പരീക്ഷണം; സ്ഥിരീകരിച്ച്​ യു.എസും

വാഷിങ്​ടൺ: ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ്​ പരീക്ഷിച്ചെന്ന്​ സ്ഥിരീകരിച്ച്​ യു.എസും രംഗത്തെത്തി​. അമേരിക്കൽ എയർ ഫോഴ്​സ്​ ജനറൽ ജോൺ ഹെയ്​ട്ടനാണ്​ ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ്​ പരീക്ഷണം സ്ഥിരീകരിച്ച്​ രംഗത്തെത്തിത്തിയത്​​. സെപ്​തംബർ മൂന്നിനായിരുന്നു ഹൈഡ്രജൻ ബോംബ്​ പരീക്ഷിച്ചെന്ന്​ അവകാശപ്പെട്ട്​ ഉത്തരകൊറിയ രംഗത്തെത്തിയത്​.

താനൊരു ആണവശാസ്​ത്രജ്ഞനല്ല എങ്കിലും ഉത്തരകൊറിയ നടത്തിയ പരീക്ഷണത്തി​​​െൻറ തീവ്രത പരിശോധിക്കു​േമ്പാൾ അത്​ ഹൈഡ്രജൻ ബോംബ്​ തന്നെയാണെന്ന്​​ മനസിലാക്കാമെന്നും ജോൺ പറഞ്ഞു. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനത്ത്​ ചില മാധ്യമ പ്രവർത്തകരോടായിരുന്നു അദ്ദേഹത്തി​​​െൻറ വെളിപ്പെടുത്തൽ.

സെപ്​തംബർ മൂന്നിന്​ ആറാമത്തെ ആണവപരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു.  ഇതിനെ തുടർന്ന്​ യു.എൻ ഉത്തരകൊറിയക്കെതിരായ ഉപരോധം ശക്​തമാക്കിയിരിന്നു.

Tags:    
News Summary - U.S. nuclear commander says assuming North Korea tested hydrogen bomb-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.