വാഷിങ്ടൺ: യൂറോപ്യൻ യൂനിയൻ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന ്നാരോപിച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഗ്രേസ് വൺ എന്ന ഇറാൻ കപ്പലിെൻറ ഇന്ത്യൻ ക്യാപ്റ്റ ന് യു.എസ് ഉന്നത ഉദ്യോഗസ്ഥൻ വൻ തുക വാഗ്ദാനം ചെയ്തു. ഇക്കാര്യം സ്റ്റേറ്റ് ഡിപ്പാർ ട്മെൻറ് സ്ഥിരീകരിച്ചു. സ്റ്റേറ്റ് ഡിപ്പാർട്മെൻറ് ഉന്നത ഉദ്യോഗസ്ഥൻ ബ്രയാൻ ഹു ക്ക് ക്യാപ്റ്റൻ അഖിലേഷ് കുമാറിന് ലക്ഷക്കണക്കിന് ഡോളർ വാഗ്ദാനം ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് ശരിവെക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അധികൃതർ അറിയിച്ചു.
യു.എസ് സ്വാധീനമുള്ള ഒരു രാജ്യത്തേക്ക് കപ്പൽ വഴിതിരിച്ചുവിട്ടാൽ ആജീവനാന്തം സുഖമായി ജീവിക്കാനുള്ള ലക്ഷക്കണക്കിന് ഡോളർ സമ്മാനമായി നൽകാമെന്നായിരുന്നു ഇ-മെയിൽ വഴി ക്യാപ്റ്റനെ അറിയിച്ചത്. എന്നാൽ, യു.എസിെൻറ വാഗ്ദാനത്തിന് ഗ്രേസ് വൺ കപ്പലിെൻറ ക്യാപ്റ്റനായ അഖിലേഷ് പ്രതികരിച്ചില്ല. തുടർന്ന് യു.എസ് ട്രഷറി വകുപ്പ് ഗ്രേസ് വണ്ണിനും ക്യാപ്റ്റനുമെതിരെ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. അഖിലേഷുമായി വിദേശ കമ്പനികൾ പണമിടപാട് നടത്തുന്നതും വിലക്കി.
കപ്പൽ വിട്ടുകൊടുക്കരുതെന്ന് ബ്രിട്ടനുമേൽ യു.എസ് സമ്മർദം ചെലുത്തിയിരുന്നു. സിറിയയിലേക്ക് എണ്ണ കടത്താനല്ല എന്ന ഉറപ്പിൽ കപ്പൽ ആറാഴ്ചക്കുശേഷം ബ്രിട്ടൻ ഇറാന് തിരികെ നൽകി. കപ്പൽ പിടിച്ചെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ അട്ടിമറിശ്രമം പാളിയതിനെ പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി ജാവീദ് സരീഫ് ട്വീറ്റ് ചെയ്തിരുന്നു. ‘‘കപ്പൽ തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ, കപ്പിത്താനെ ഭീഷണിപ്പെടുത്തി കാര്യം നേടാൻ നോക്കി.
ഇറാെൻറ എണ്ണ ഞങ്ങൾക്കു നൽകിയാൽ ലക്ഷക്കണക്കിന് ഡോളർ നൽകാം, അല്ലാത്ത പക്ഷം ഉപരോധം ചുമത്തും. എന്നായിരുന്നു വാഗ്ദാനം. ആഴ്ചകൾക്കുമുമ്പ് വൈറ്റ്ഹൗസ് ഉന്നതനിൽനിന്ന് ലഭിച്ച വാഗ്ദാനവും ഇതേ രീതിയിലുള്ളതാണ്’’-എന്നായിരുന്നു ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ഉദ്ധരിച്ച് ട്വീറ്റ്. ആണവകരാർ പൂർണമായി പിന്തുടർന്നാൽ ഇറാനുതന്നെയാണ് ലാഭമെന്നായിരുന്നു യു.എസ് ഉദ്യോഗസ്ഥൻ സരീഫിനോട് പറഞ്ഞത്. ഭാവിയിൽ നടക്കാനിരിക്കുന്ന എണ്ണവ്യാപാരത്തിെൻറ പേരിൽ യൂറോപ്യൻ ശക്തികളോട് 1500 കോടി ഡോളർ ആവശ്യപ്പെട്ട ഇറാനാണ് കള്ളക്കളി നടത്തുന്നതെന്നായിരുന്നു യു.എസിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.