വാഷിങ്ടൺ: കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുള്ള പാരിസ് ഉടമ്പടിയിൽനിന്ന് പ ിന്മാറാനുള്ള നടപടിക്രമങ്ങൾ യു.എസ് തുടങ്ങി. ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ഉടമ്പടി യിൽനിന്ന് പിന്മാറുന്നതായി യു.എന്നിനെ അറിയിക്കുന്നതാണ് പ്രാരംഭനടപടി. യു.എസി െൻറ നീക്കെത്ത റഷ്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങൾ വിമർശിച്ചു.
ഒരുവർഷം നീളുന്ന പിന്മാറ്റപ്രക്രിയ 2020ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനുശേഷമാണ് പൂർത്തിയാവുക.
തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെടുകയാണെങ്കിൽ പകരമെത്തുന്ന ഡെമോക്രാറ്റിക് പ്രസിഡൻറ് ഉടമ്പടിയിൽ തുടരാനാണ് സാധ്യത. അമേരിക്കക്ക് ഭാരിച്ച സാമ്പത്തികബാധ്യത വരുത്തിവെക്കുന്ന കരാറാണിെതന്നാരോപിച്ചാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്മാറ്റം പ്രഖ്യാപിച്ചത്. 187 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്.
2050ഓടെ ആഗോള താപനവര്‍ധന തോത് രണ്ടു ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് 2015ൽ നിലവിൽവന്ന പാരിസ് ഉടമ്പടിയിലെ മുഖ്യ സവിശേഷത. ഇതിനായി 2020 മുതൽ 10,000 കോടി രൂപ സമ്പന്നരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്ക് നല്‍കും എന്നാണ് ഉടമ്പടിയിലുള്ളത്. 2017ൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ട്രംപ് കരാറിൽനിന്ന് പിന്മാറുമെന്ന് അറിയിച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകം പുറന്തള്ളുന്ന യു.എസിെൻറ തീരുമാനത്തിൽ നിരാശയുണ്ടെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു. കഴിഞ്ഞമാസമാണ് റഷ്യ കരാർ അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.