കറാക്കസ്: തന്നെ വധിക്കാൻ യു.എസ് പദ്ധതിയിടുന്നതായി വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോ ആരോപിച്ചു. ടെലിവിഷനിലൂടെയാണ് മദൂറോ ഇക്കാര്യം അറിയിച്ചത്. അയൽരാജ്യമായ കൊളംബിയക്കാണ് വധിക്കാൻ ക്വേട്ടഷൻ നൽകിയത്. എന്നാൽ, തെൻറ രോമത്തിൽപോലും സ്പർശിക്കാൻ അവർക്ക് സാധിക്കില്ലെന്ന് മദൂറോ പറഞ്ഞു. യു.എസ് വധിക്കാൻ ശ്രമം നടത്തുന്നുവെന്ന ആരോപണത്തിന് മദൂറോ തെളിവുകളൊന്നും നൽകിയില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയും പറഞ്ഞില്ല. ആരോപണത്തെ കുറിച്ച് വൈറ്റ്ഹൗസും പ്രതികരിച്ചില്ല. വെനിസ്വേലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 2015 മുതൽ 20 ലക്ഷം ആളുകളാണ് പലായനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.