കെന്നത്ത്​ ജസ്​റ്റർ ഇന്ത്യയിലെ യു.എസ്​ അംബാസിഡർ

വാഷിങ്​ടൺ: സാമ്പത്തിക വിദഗ്​ധൻ കെന്നത്ത്​ ജസ്​റ്റർ ഇന്ത്യയിലെ യു.എസ്​ അംബാസിഡറാകും. ഇന്ത്യയിലെ 62ാമത്​ യു.എസ്​ അംബാസിഡറായിരിക്കും ജസ്​റ്റർ​.

ഡോണാൾഡ്​ ട്രംപി​​െൻറ അന്തരാഷ്​ട്ര സാമ്പത്തിക സമിതിയിൽ ഡെപ്യുട്ടി അസിസ്​റ്റൻറാണ്​ നിലവിൽ ജസ്​റ്റർ. സാമ്പത്തിക കൗൺസിലിൽ ഡെപ്യൂട്ടി ഡയറക്​ടറുടെ പദവിയും വഹിക്കുന്നുണ്ട്​. റിച്ചാർഡ്​ വർമ്മ യു.എസ്​ സാമ്പത്തിക കൗൺസിലിൽ ജസ്​റ്ററി​​െൻറ പിൻഗാമിയാകും.

ജനുവരി 20 മുതൽ ഇന്ത്യയിലെ യു.എസ്​ അംബാസിഡറി​​െൻറ പദവി ഒഴിഞ്ഞ്​ കിടക്കുകയാണ്​.മുമ്പ്​ ​അണ്ടർ സെക്രട്ടറി ഒാഫ്​ കോമേഴ്​സ്​, സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മ​െൻറ്​ കൗൺസിലർ എന്നീ പദവികളും ജസ്​റ്റർ വഹിച്ചിട്ടുണ്ട്.​
 

Tags:    
News Summary - US President Donald Trump Names Kenneth Juster as Ambassador to India-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.