ലണ്ടന്‍: 2016ലെ ടൈം മാഗസിന്‍ പേഴ്സന്‍ ഓഫ് ദ ഇയര്‍ ആയി നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ടൈം മാഗസിന്‍െറ വെബ്സൈറ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്‍റ് എന്നാണ് അഭിസംബോധന ചെയ്തത് എന്നതും ശ്രദ്ധേയമായി. സമീപകാലത്ത് ഏറ്റവും കൂടുതല്‍ വാര്‍ത്താമൂല്യം നേടിയവരില്‍നിന്ന് ടൈം മാഗസിന്‍ എഡിറ്റര്‍മാരാണ് ജേതാവിനെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പുരസ്കാരം ആദരവായി കണക്കാക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം പുരസ്കാരപട്ടികയില്‍ മൂന്നാംസ്ഥാനത്തായിരുന്നു ട്രംപ്.
ഹിലരി ക്ളിന്‍റനാണ് പട്ടികയില്‍ രണ്ടാമത്. ഹാക്കര്‍മാര്‍ മൂന്നാമതും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നാലാമതുമത്തെി. കഴിഞ്ഞ വര്‍ഷം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലിനായിരുന്നു പുരസ്കാരം. ടൈം മാഗസിന്‍ റീഡേഴ്സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പേഴ്സന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1927 മുതലാണ് ടൈം മാഗസിന്‍ പുരസ്കാരം നല്‍കി തുടങ്ങിയത്. 1938ല്‍ അഡോള്‍ഫ് ഹിറ്റ്ലറും 1939ലും 1942ലും ജോസഫ് സ്റ്റാലിനും പേഴ്സന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദിയായിരുന്നു പുരസ്കാരപട്ടികയില്‍ രണ്ടാമതത്തെിയത്. പ്രവര്‍ത്തനം എന്തുതന്നെയായാലും വാര്‍ത്താമൂല്യമാണ് പുരസ്കാരത്തിന്‍െറ ആധാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.