വാഷിങ്ടൺ: ജോർജ്ജ് ഫ്ലോയ്ഡിനെ പൊലീസസുദ്യോഗസ്ഥൻ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിലുള്ള പ്രതിേുഷധം ആളിക്കത്തുന്നതിനിടെ യു.എസിൽ പുതുതായി 15,856 കോവിഡ് ബാധിതരെന്ന് റിപ്പോർട്ട്. 861 പേർ കോവിഡ് ബാധിച്ച് മരിച്ചതായും സി.എൻ.എൻ റിേപാർട്ട് ചെയ്യുന്നു.
യു.എസിൽ 1,827,206 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 1,06,028 പേർ മരിച്ചതായുമാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിടുന്ന കണക്ക്.
പ്രതിഷേധം പടർന്നതോടെ ലോസ് ഏയ്ഞ്ചലസ്, സാൻറ മോണിക്ക,ബെവേർലി ഹിൽസ്,സാൻഫ്രാൻസിസ്കോഏ ഓക്ലാൻഡ്, ന്യൂയോർക്ക് തുടങ്ങി കൂടുതൽ നഗരങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധവും അതിനെ അടിച്ചമർത്താനുള്ള പൊലീസിെൻറ ശ്രമവും രോഗം കൂടുതൽ പടരാനിടയാക്കുമെന്ന് യു.എസ് ആരോഗ്യവിഭാഗം വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.