വാഷിങ്ടൺ: ലോകത്ത് ഏറ്റവുംകൂടുതൽ കോവിഡ് ബാധിതരുള്ള യു.എസിൽ 24 മണിക്കൂറിനിടെ 1783 പേർ മരിച്ചതായി ജോൺ ഹോപ് കിൻസ് യൂനിവേഴ്സിറ്റി. ബാൾട്ടിമോർ ആസ്ഥാനമായ യൂനിവേഴ്സിറ്റിയുടെ റിപ്പോർട്ട് പ്രകാരം 848,994 പേർ രോഗബാധി തരാണ്. ലോകത്തെ നാലിലൊന്ന് കോവിഡ് ബാധിതരുള്ളത് യു.എസിലാണ്. ആകെ മരണം 47,676 ആയി.
അതേമസയം, യു.എസിൽ വർഷാവസാ നത്തോടെ കോവിഡിെൻറ രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശൈത്യകാലത്ത് പകർച്ചവ്യാധി പടരുന്ന സമയത്ത് കോവിഡിൻെറ വ്യാപനംകൂടിയുണ്ടായാൽ സ്ഥിതിഗതികൾ പിടിച്ചാൽ കിട്ടാതാവുമെന്ന് യു.എസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് അറിയിച്ചു.
വൈറസ് വ്യാപനത്തെത്തുടർന്ന് ഗ്രീൻ കാർഡിനുള്ള അപേക്ഷാനടപടികൾ 60 ദിവസത്തേക്ക് നിർത്തിവെക്കാനുള്ള ഉത്തരവിൽ യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവെച്ചു. കൂടാതെ വൈറസ് പ്രതിരോധത്തിനും ചെറുകിട വ്യവസായങ്ങളെ സഹായിക്കാനുമായി ധനസഹായ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,637,673 ആയി ഉയർന്നു. വൈറസ് ബാധയെ തുടർന്ന് വിവിധ രാജ്യങ്ങളിലായി 184,217 പേരാണ് ഇതുവരെ മരിച്ചത്. 717,625 പേർ രോഗമുക്തി നേടി.
ലോകത്താകെ റിപ്പേർട്ട് ചെയ്ത കോവിഡ് കേസുകളുടെ 80 ശതമാനവും യു.എസിലും യൂറോപ്പിലുമാണ്. സ്പെയിൻ 208,389, ഇറ്റലി 187,327, ഫ്രാൻസ് 159,877, ജർമ്മനി 150,648, യു.കെ 150,648 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.