ഇന്ത്യ-പാക്​ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്​ച അതിഗംഭീര വാർത്ത​യെന്ന്​ യു.എസ്

വാഷിങ്​ടൺ: ന്യൂയോർക്കിൽ നടക്കുന്ന സാർക്​ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനിടയിൽ ഇന്ത്യ-പാക്​ വിദേശകാ ര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തുമെന്നത്​​ അതിഗംഭീര വാർത്തയെന്ന്​ യു.എസ്.

ഇന്ത്യ-പാക്​ വിദേശകാര്യമന്ത്രിമാർ​ കൂടിക്കാഴ്​ച നടത്തുമെന്ന വാർത്ത കണ്ടുവെന്നും ഒരുമിച്ചിരുന്ന്​ സംസാരിക്കാൻ സാധിക്കുന്നുവെന്നത്​ ഇന്ത്യക്കാർക്കും പാകിസ്​താനികൾക്കും മികച്ച വാർത്തയാണെന്ന്​​ താൻ കരുതുന്നതായി​ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മ​​െൻറ്​ വക്താവ്​ ​െഹതർ നോ​െവർട്ട്​​ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

ഇന്ത്യ-പാക്​ പ്രധാനമന്ത്രിമാർ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നതിനെയും ഹെതർ നോവെർട്ട്​ സ്വാഗതം ചെയ്​തു. ഇരു രാജ്യങ്ങളും തമ്മിൽ ഭാവിയിൽ മികച്ചതും ശക്തവുമായ ഉഭയകക്ഷി ബന്ധം നിലനിൽക്കുമെന്ന്​ യു.എസ്​ പ്രത്യാശ പ്രകടിപ്പിച്ചു.

പാക്​ വിദേശകാര്യ മന്ത്രി ഷാ മെഹബൂബ്​ ഖുറേഷിയുമായുള്ള കൂടിക്കാഴ്​ചക്ക്​ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ സമ്മതിച്ചതായി വിദേശകാര്യ വക്താവ്​ രവീഷ്​ കുമാർ വ്യാഴാഴ്​ച അറിയിച്ചിര​ുന്നു. നേരത്തെ നിർത്തിവെച്ച ഇന്ത്യ-പാക്​ ചർച്ചയുടെ പുനരാരംഭമല്ല ഇതെന്നും രവീഷ്​ കുമാർ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - US responds about india-pak foreign ministers meet- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.