ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങൾക്ക്​ അനുമതി നിഷേധിച്ച്​ യു.എസ്​

വാഷിങ്​ടൺ: ഇന്ത്യയിൽ നിന്നുള്ള ചാർ​ട്ടർ വിമാനങ്ങൾ അനുമതി നിഷേധിച്ച്​ യു.എസ്​. ഇരു രാജ്യങ്ങളും തമ്മിൽ വ്യോമയാന മേഖലയിൽ നില നിൽക്കുന്ന കരാർ ലംഘിക്കുന്നതാണ്​ ഇന്ത്യയുടെ നടപടിയെന്നാണ്​ യു.എസ്​ ആരോപണം.

എയർ ഇന്ത്യ വിമാനങ്ങളിൽ യു.എസിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കുന്നുണ്ട്​. യാത്ര വിലക്ക്​ നിലനിൽക്കു​േമ്പാഴാണ്​ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്​. ടിക്കറ്റ്​ നൽകിയാണ്​ യാത്രക്കാരെ തിരികെയെത്തിക്കുന്നത്​. എന്നാൽ, ഇക്കാലയളവിൽ യു.എസ്​ വിമാനങ്ങൾക്ക്​ പറക്കാൻ ഇന്ത്യ അനുമതി നൽകിയിട്ടില്ല. ഇത് വിവേചനപരമാണെന്നും​ അമേരിക്കയിലെ കമ്പനികൾക്ക്​ തിരിച്ചടിയാണെന്നും​ രാജ്യം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

30 ദിവസത്തേക്കായിരിക്കും ഇന്ത്യൻ വിമാനങ്ങൾക്ക്​ നിയന്ത്രണമേർപ്പെടുത്തുക. അതിനുള്ളിൽ യു.എസ്​ വിമാന കമ്പനികൾക്ക്​ ഇന്ത്യ അനുമതി നൽകിയില്ലെങ്കിൽ ഇത്​ നീട്ടാനാണ്​ സാധ്യത. ​നേരത്തെ ചൈനയുടെ വിമാനങ്ങൾക്കും സമാന രീതിയിൽ യു.എസ്​ വിലക്കേർപ്പെടുത്തിയിരുന്നു.

Tags:    
News Summary - US Restricts Special Flights From India, Alleges "Unfair Practices"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.